സി.പി.എം. ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ, പീരുമേട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈറേഞ്ചിലെ പുരാതന ഹയർ സെക്കൻററി സ്ക്കൂളാണ് ചിദംബരംപിള്ള മെമ്മോറിയൽ ഗവ. ഹയർസെക്കൻററി സ്ക്കൂൾ
നിർദ്ധനരായ തോട്ടം തൊഴിലാളികൾക്ക് തങ്ങളുടെ കുട്ടികളെ മറ്റു സ്ഥലങ്ങളിലയച്ചു പഠിപ്പിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരുട മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പീരുമേട്ടിലെ ചിദംബരം എസ്റ്റേറ്റ് ഉടമ ശ്രീമാൻ ചിദംബരംപിള്ള 1936 ൽ ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച വിദ്യാലയമാണ് ഇന്ന് ഹയർ സെക്കൻററി സ്ക്കൂളായി മാറിയിരിക്കുന്നത്. അധ്യാപകർക്കും അദ്ധ്യാപകേതര ജീവനക്കാർക്കും താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്സുകളും സ്ക്കൂളിനോടനുബന്ധിച്ച് അദ്ദേഹം പണികഴിപ്പിച്ചിരുന്നു. പിന്നീട് കേവലം ഒരു രൂപ മാത്രം കൈപ്പറ്റിക്കൊണ്ട് അദ്ദേഹം സ്കൂളും ക്വാർട്ടേഴ്സുകളും സർക്കാരിനു കൈമാറുകയുണ്ടായി. 1956 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും 1997 ൽ ഹയർസെക്കൻററി ബാച്ചുകൾ അനുവദിക്കുകയും ചെയ്തു.
യു.പി. സ്ക്കൂൾ, ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അനേകായിരങ്ങൾക്ക് അറിവിൻറേയും സംസ്ക്കാരത്തിൻറേയും പൊൻ വെളിച്ചം വിതറിക്കൊണ്ട് ഈ സരസ്വതി ക്ഷേത്രം അഭംഗുരം മുന്നോട്ട് നീങ്ങുന്നു. യു.പി. വിഭാഗങ്ങത്തിൽ 61 വിദ്യാർത്ഥികളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ മലയാളം, തമിഴ് മാധ്യമങ്ങളിലായി 357 വിദ്യാർത്ഥികളും, ഹയർ സെക്കൻററിയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ 305 വിദ്യാർത്ഥികളും ഇവിടെ അദ്ധ്യായനം നടത്തിവരുന്നു. മൂന്നു വിഭാഗങ്ങളിലായി അൻപതോളം അധ്യാപക, അധ്യാപകേതര ജീവനക്കാരും ഈ സ്ക്കൂള്ൻറെ പ്രകാശസ്രോതസ്സുകളായുണ്ട്.