സാല്‍സ (നൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കരീബിയന്‍ രാജ്യങ്ങള്‍, തെക്കന്‍-വടക്കന്‍ അമേരിക്കകള്‍ എന്നിവിടങ്ങളില്‍ പൊതുവായും, ക്യൂബ, പ്യൂര്‍ട്ടൊറിക്കോ എന്നീ രാജ്യങ്ങളില്‍ പ്രത്യേകിച്ചും പ്രസിദ്ധമായ തികച്ചും അനൗപചാരികമായ ഒരു നൃത്തരൂപമാണ് സാല്‍സ. മാംബോ,ഡാന്‍സ്യോണ്‍, ഗുവാഗുവാങ്കോ, ക്യൂബന്‍ സണ്‍, മറ്റു ക്യൂബന്‍ നൃത്തരൂപങ്ങള്‍ എന്നിവയുടെ മിശ്രിതരൂപമായാണ് സാല്‍സ ഉടലെടുത്തത്. ആഫ്രിക്കന്‍ നൃത്ത, സംഗീതരൂപങ്ങളുടെ ശക്തമായ സ്വാധീനം സാല്‍സയില്‍ പ്രകടമായി കാണാം. പൊതുവേ ജോടിയായാണ് സാല്‍സ അവതരിപ്പിക്കാറുള്ളതെങ്കിലും സംഘം ചേര്‍ന്നും, മല്‍സരയിനമായും ഇത് അവതരിപ്പിക്കാറുണ്ട്.
[തിരുത്തുക] പേരിനു പിന്നില്‍
അമേരിക്കന്‍ സ്പാനിഷില്‍ സാല്‍സ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് മസാലയും പച്ചക്കറികളും ചേര്‍ത്ത സോസിനേയാണ്. ശൃംഗാരച്ചുവയുള്ള ചുവടുകളും പലതരം നൃത്തരൂപങ്ങളുടെ മിശ്രണവുമാവണം ഈ നൃത്തരൂപത്തിന് ഈ പേരു വരാന്‍ കാരണം.[അവലംബം ആവശ്യമാണ്]