സാംതാവ്രോ സന്യാസിമഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാംതാവ്രോ ചർച്ച്‌
പള്ളിക്കടുത്തുള്ള ശവകുടീരങ്ങൾ പരിപാലിക്കുന്ന കന്യാസ്ത്രീ

ജോർജ്ജിയയിലെ മ്റ്റസ്‌ഖേറ്റയിലെ ഓർത്തഡോക്‌സ് ക്രിസ്ത്യൻ സന്യാസിമഠമാണ് സാംതാവ്രാ. സാംതാവ്രോ ട്രാൻസ്ഫിഗറേഷൻ ചർച്ചും സെന്റ് നിനോയുടെ കന്യകാമഠവും ഉൾപ്പെടുന്നതാണ് ഈ സന്യാസിമഠ സമുച്ചയം. നാലാം നൂറ്റാണ്ടിൽ മിറിയൻ മൂന്നാമൻ രാജാവ് നിർമ്മിച്ചതാണെന്നാണ് അനുമാനിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ജോർജ്ജ് ഒന്നാമൻ രാജാവും കത്തോലിക്കപാത്രിയർക്കീസ് മെൽക്കിസെഡെക് ഒന്നാമനും പുനർനിർമ്മിച്ചു. ആദ്യ മധ്യകാലകാല, ഉയർന്ന മധ്യകാല ചരിത്രവാസ്തുവിദ്യാ സ്മാരകമായ സാംതാവ്രോ യുനെസ്‌കൊയുടെ സംരക്ഷിത പൈതൃക കേന്ദ്രമാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ജോർജിയൻ വാസ്തുവിദ്യയിൽ പതിവുള്ള വാസ്തുവിദ്യയും മറ്റു അലങ്കാരങ്ങളുമുള്ള ക്രോസ് ഇൻ സ്‌ക്വയർ ക്ഷേത്രമാണ് സാംതാവ്രോ പള്ളി. പ്രശസ്ത ജോർജിയൻ വിശുദ്ധ സന്യാസി ഗബ്രിയേലിനെ സാംതാവ്രോ പള്ളിയുടെ മുറ്റത്താണ് അടക്കം ചെയ്തിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

മ്റ്റിസ്‌ഖേറ്റയിലെ പഴയ പട്ടണത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് ഈ മഠം സ്ഥിതിചെയ്യുന്നത്. നിർഭാഗ്യവശാൽ, അതിന്റെ നിർമ്മാണ സമയം വ്യക്തമാക്കുന്ന ലിഖിതങ്ങളൊന്നും അവശേഷിക്കുന്നില്ല. ജോർജിയൻ ഹാഗിയോഗ്രാഫിക് സ്രോതസ്സുകൾ അനുസരിച്ച്, നാലാം നൂറ്റാണ്ടിൽ, ഐബീരിയയിലെ മിറിയൻ മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത്, ജോർജിയയെ ക്രിസ്തുമതത്തിൽ പരിവർത്തനം ചെയ്തതുമായി ബന്ധപ്പെട്ട് സെന്റ് നിനോ ഇവിടെ ഒരു ചെറിയ പള്ളി പണികഴിപ്പിച്ചപ്പോൾ ഈ മഠം സ്ഥാപിക്കപ്പെട്ടു. മിരിയാനേയും ഭാര്യ നിനോയെയും ഈ മഠത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്. 'ഭരണാധികാരിയുടെ സ്ഥലം' എന്നാണ് ജോർജിയൻ ഭാഷയിൽ 'സാംതാവ്രോ' എന്ന പദത്തിന്റെ അർത്ഥം

അവലംബം[തിരുത്തുക]

  • Джанберидзе Н., Мачабели К. (1981) Тбилиси. Мцхета. Москва: Искусство, 255 c. (In Russian)
  • Закарая, П. (1983) Памятники Восточной Грузии. Искусство, Москва, 376 с. (In Russian)
"https://ml.wikipedia.org/w/index.php?title=സാംതാവ്രോ_സന്യാസിമഠം&oldid=3286923" എന്ന താളിൽനിന്ന് ശേഖരിച്ചത്