സഹായം:ഐ.ആര്‍.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാന്‍
യുണികോഡ്‌ ഫോണ്ടുകള്‍
പരീക്ഷണങ്ങള്‍
സംവാദ സഹായി
യൂസര്‍ പേജ് സഹായി
കീഴ്‌വഴക്കങ്ങള്‍
വിക്കിപീഡിയ ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങള്‍
ചിട്ടവട്ടം
വിക്കി ലിങ്കുകള്‍
സചിത്രലേഖനങ്ങള്‍
ഫലകങ്ങള്‍
കാറ്റഗറികള്‍
മീഡിയ സഹായി
പട്ടികകള്‍

മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഇവിടെ ഞെക്കി നിങ്ങള്‍ക്ക് മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ സാധിക്കും. നിങ്ങള്‍ മറ്റേതെങ്കിലും ഐ.ആര്‍.സി. ക്ലയന്റ് ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രസ്തുത ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് irc://irc.freenode.net/wikipedia-ml എന്ന ലിങ്കില്‍ ഞെക്കുക. താഴെയുള്ള കണ്ണികളില്‍ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ തെരഞ്ഞെടുക്കാവുന്നതാണ്‌. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകള്‍

നിങ്ങളുടെ ബ്രൗസര്‍ ഐ.ആര്‍.സി. (ഇന്റര്‍നെറ്റ് റിലേ ചാറ്റ്) പിന്തുണക്കുന്നുണ്ടെങ്കില്‍ അതിന്റെ അഡ്രസ് ബാറില്‍ irc://irc.freenode.net/wikipedia-ml എന്ന യു.ആര്‍.എല്‍. നല്‍കുക.

  • വെബ്ചാറ്റ് ബ്രൗസര്‍ വഴി പ്രവര്‍ത്തിക്കും പ്രത്യേകം സോഫ്റ്റ്‌വെയര്‍ സജ്ജീകരിക്കേണ്ടതില്ല.
  • ഓപറ (ഓപ്പറയില്‍ പ്ലഗ് ഇന്‍ ആവശ്യമില്ല. irc://irc.freenode.net/wikipedia-ml എന്ന ലിങ്കില്‍ ഞെക്കിയാല്‍ തനിയെ പുതിയ പേജ് തുറന്നു വരും, അതില്‍ ചെല്ലപ്പേര്‍ കയറ്റി സം‌വാദം ആരംഭിക്കാം)
  • മോസില്ല ഫയര്‍ഫോക്സ് - ചാറ്റ്സില്ല

മറ്റ് ഐ.ആര്‍.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകള്‍

  • എം.ഐ.ആര്‍.സി (ഇന്റര്‍നെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവര്‍ത്തിക്കും)

ചാനല്‍ വിശദാംശങ്ങള്‍

  • Server: irc.freenode.net
  • Channel: #wikipedia-ml
ആശയവിനിമയം