സംവാദം:ശ്രീരാമ ജന്മഭൂമി ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽ പലയിടത്തും വൈരുദ്ധ്യത്മക നിറഞ്ഞു നിൽക്കുന്നതായി കാണുന്നു.[തിരുത്തുക]

ചരിത്രവുമായ ബന്ധമില്ലാത്ത പലതും ലേഖനത്തിൽ ചേർത്തിരിക്കുന്നു. പല സ്രോതസുകളും വിശ്വസനീയമല്ലാത്തുമാണ്. പലതും പക്ഷപാതപരമായി കാണുന്നു. 2A02:CB80:4278:5AA7:58FD:68AB:2B3D:72E5 02:17, 25 ജനുവരി 2024 (UTC)[മറുപടി]

ലേഖനത്തിലെ വൈരുദ്ധ്യങ്ങൾ മാറ്റുന്നതിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 1. രാമൻ ജനിച്ചത് അവ്ധ് എന്നറിയപ്പെട്ടിരുന്ന അയോധ്യയിലാണ് എന്നതിന് എന്തു തെളിവാണ് ഉള്ളത്. 2. ബാബറി മസ്ജിദ് രാമക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയോ - ഇല്ല. 3. മസ്ജിദിന് താഴെ നിന്നും കിട്ടിയ അവശിഷ്ടം അമ്പലത്തിൻറെ അവശിഷ്ടമായിരുന്നോ - അല്ല. (ഇതെല്ലാം കോടതി വിധിയിൽ കണ്ടെത്തിയ കാര്യങ്ങളാണ്).

പ്രിയ ലേഖകൻറെ അറിവിലേയ്ക്ക്:

  • ക്ഷേത്രങ്ങൾ ഇല്ലാതിരുന്ന അയോധ്യയിൽ ബാബറ്‍ ചക്രവർത്തിയുടെ ചെറുമകൻ അക്ബറിൻറെ കാലത്താണ് സകല ക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടത്. അതിൽ പല ക്ഷേത്രങ്ങളും നിർമ്മിച്ചത് മുസ്ലിം ഭരണാധികാരികൾ അവരുടെ സമ്പത്ത് ഉപയോഗിച്ച് ആയിരുന്നു. എന്നിട്ട്ം മുത്തച്ഛനായ ബാബർ ക്ഷേത്രങ്ങൾ പൊളിച്ച് പള്ളി പണിതു എന്ന് ലേഖനത്തിൽ പറയുന്നു. അതും ഒരിക്കൽപ്പോലും അവ്ധ് എന്ന അയോധ്യയിലേയ്ക്ക് വന്നിട്ടേയില്ലാത്ത ബാബർ...

ഇത്തരം സമതുലിതമാല്ലാത്ത ലേഖനങ്ങൾ എഴുതി വിക്കീപ്പീഡിയ വർഗ്ഗീയവത്കരിക്കപ്പെടാൻ ഇടയാകരുത്.


  • 16, 17, 18 നൂറ്റാണ്ടുകളിൽ ബാബറി പള്ളി സംബന്ധമായി ഒരു തർക്കവും നിലനിന്നിരുന്നതായി രേഖകൾ ഇല്ല.

1885-ലെ ഹനുമാൻഗഢ് പ്രശ്നത്തോടെയാണ് ഇവിടെയൊരു പോരാട്ടം ആരംഭിക്കുന്നത്. അയോധ്യയിൽത്തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ഹനുമാൻ ഗഢിനെക്കുറിച്ചുള്ള അവകാശവാദങ്ങളാണ് വഴിമാറി ബാബറി മസ്ജിദ പ്രശ്നമായി മാറി വർഗ്ഗീയ വാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയത്. ഈ ക്ഷേത്രം പള്ളി പൊളിച്ച് നിർമ്മിച്ചതാണ്, അതുകൊണ്ട് പള്ളി വീണ്ടെടുത്തുതരണം എന്ന ആവശ്യവുമായി ഷാ ഗുലാം ഹുസൈൻറെ നേതൃത്വത്തിൽ ക്ഷേത്രത്തിലേയ്ക്ക് എത്തിയ മുസ്ലീം സംഘത്തെ ഏകദേശം എണ്ണായിരത്തോളം വരുന്ന വർഗ്ഗീയവാദികൾ നേരിടുകയും മുസ്ലിം സംഘം തിരഞ്ഞോടി സമീപത്തെ ബാബറി പള്ളിയിൽ അഭയം പ്രാപിച്ചെങ്കിലും അവിടെയെത്തിയ വർഗ്ഗീയ വാദികൾ സംഘത്തെ ആക്രമിച്ച് 70 ലധികം ആളുകളെ വധിക്കുകയുണ്ടായി. ശേഷം ശത്രുക്കൾ അവിടെനിന്ന് പിൻവാങ്ങി. ഒരു വർഗ്ഗീയ കലാപം ഉണ്ടായതോടെ നവാബ് അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ പള്ളികളൊന്നും തന്നെ ആ പ്രദേശത്ത് പൊളിച്ചു നീക്കിയിട്ടില്ല എന്ന് കമ്മീഷൻ കണ്ടെത്തി. തർക്ക പരിഹാരം എന്ന നിലയിൽ ഹനുമാൻഗഢിന് സമീപത്ത് ഒരു പള്ളി പണിയാം എന്ന നിർദ്ദേശം നവാബ് മുന്നോട്ട് വച്ചു. അപ്പോൾ യഥാർത്ഥ തർക്ക വിഷയം ബാബറി മസ്ജിദ് അല്ലായിരുന്നു. ഹനുമാൻഗഢ് ക്ഷേത്രമായിരുന്നു. രാമജന്മഭൂമി എന്നൊരു പ്രശ്നമേ ആ പ്രദേശത്ത് ഇല്ലായിരുന്നു. ആദ്യം തർക്കം ഉന്നയിച്ചത് മുസ്ലിം വിഭാഗക്കാരായിരുന്നു. അന്ന് ബാബറി പള്ളിയിൽ കയറിയ വർഗ്ഗീയവാദികൾ അവിടെയോ ആ കോമ്പൊണ്ടിനുള്ളിലോ യാതൊരു അവകാശവാദവും ഉന്നയിക്കാതെയാണ് പിൻവാങ്ങിയത്.

നിയമപോരാട്ടത്തിലെ ഒരു കൌശല ബുദ്ധി. സിവിൽ നയമയുദ്ധത്തിലെ പോരാട്ട തന്ത്രം പ്രധാനമാണ്. തങ്ങളുടെ ക്ഷേത്രത്തിനുമേൽ മുസ്ലിം വഭാഗം ഉയർത്തിയ അവകാശവാദത്തെ എതിക്കുന്നതിനായുള്ള ഒരു മറുതന്ത്രമെന്ന നിലയിൽ ബാബറി മസ്ജിദ് ഭൂമിയിൽ അവകാശമുന്നയിക്കുകയെന്ന ആശയം അങ്ങനെയാണ് ഉയർന്നുവന്നത്. അതിനായി 1885 ൽ മസ്ജിദിനു വെളിയിൽ ഒരു താത്കാലിക പീഠം ഉണ്ടാക്കി അവിടെ പ്രാർത്ഥന ആരംഭിച്ചു. 1885ൽ പള്ളിയ്ക്കു സമീപത്തായി രാം ചബൂത്ര എന്ന ക്ഷേത്രം പണിയാനായി മഹന്ത് രഘവർ ദാസ് ഫൈസാ ബാദ് കോടതിൽ നൽകിയ ഹർജി ഡിസംബർ 24 ന് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷൻ നിരസിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. 1886 മാർച്ച 18 ന് ആദ്യ അപ്പീൽ ജില്ലാ ജഡ്ജ് തള്ളി. ഹിന്ദുക്കളുടെ ഉടമസ്ഥതിയിലുള്ള ഒന്നുംതന്നെ അവിടെയില്ല എന്ന് കണ്ടെത്തി. അടുത്ത അപ്പീലിൽ ഹിന്ദുക്കൾക്ക സ്ഥലത്തിൽ അവകാശം സ്ഥാപിക്കാൻ കഴിയുന്ന തെളിവ് ഇല്ലെന്ന കണ്ടെത്തിയതോടെ കേസ് അവിടെ അവസാനിക്കുകയായിരുന്നു. അതോടെ പള്ളി പൊളിച്ച് അമ്പലം പണിതു എന്ന തരത്തിൽ ആരംഭിച്ച വിഷയം ബാബറി മസ്ജിദ് ഭൂമിയിലെ രാം ചബൂത്ര സംബന്ധമായി തർക്കമായി മാറി. 1858 ൽ മസ്ജിദിനു സമീപം രാം ചബൂത്ര നിർമ്മിച്ചതിനെതിരെ മൌലാന അക്ബർ അലി പരാതിപ്പെട്ടിരുന്നു. 1860, 1863, 1877, 1883, 1884 തുടങ്ങിയ വർഷങ്ങളിലൊക്കെ പതാതികൾ ഉയർന്നു വന്നിരുന്നു. ഇതൊരു വർഗ്ഗീയ പ്രശ്നമായി മാറിയതൊടെ 1886-ൽ മസ്ജിദും ചബുത്രയും തമ്മിൽ വേർതിരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടെ ഒരു മതിൽ കെട്ടി. അങ്ങനെ മതിലിനു പുറത്ത് ഹിന്ദുക്കൾക്കും അകത്ത് പള്ളിയിൽ മുസ്ലിം വിഭാഗക്കാർക്കും ആരാധനാ സൌകര്യം ഉണ്ടായിരിക്കും െന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി. അപ്പോഴും രാമജന്മഭൂമി പള്ളിയുടെ ഉള്ളിലാണെ്ന വാദം ആരും ഉയർത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക.