സംവാദം:യുസ്തൂസ് യോസഫ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുസ്തൂഫ് ജോസഫ് എന്നതല്ലേ കൂടുതൽ ചേരുന്ന തലക്കെട്ട്. വിദ്വാനിൽ നിന്ന് റീഡയറക്റ്റ് പോരെ. ചുരുങ്ങിയ പക്ഷം ശരിയായ നാമം എങ്കിലുമോർപ്പിക്കാനതിനാകുമല്ലോ? --ചള്ളിയാൻ ♫ ♫ 05:16, 20 നവംബർ 2008 (UTC)[മറുപടി]

ആകാം എന്നു തോന്നുന്നു. വിദ്വാൻകുട്ടിയെന്ന പേരിലാണു ജീവിച്ചിരിക്കുന്ന സമയത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നെതെങ്കിലും ഔദ്യോഗികനാമം യുസ്തൂഫ് ജോസഫ് എന്നാണു. ഇപ്പോൾ ഇറങ്ങുന്ന ക്രൈസ്തവ ഗാനരചയിതാക്കളെകുറിച്ചുള്ള പുസ്ത്കങ്ങളിൽ രണ്ടു പേരും ഇടകലർത്തി ഉപയോഗിച്ച് കാണുന്നുണ്ട്. --Shiju Alex|ഷിജു അലക്സ് 05:27, 20 നവംബർ 2008 (UTC)[മറുപടി]

ഭക്തിഗാന രചനയിൽ ഉള്ള സ്ഥാനം[തിരുത്തുക]

ഈ വാക്യത്തോട് എനിക്ക് വിയോജിപ്പുണ്ട്. കാരണം ഞാൻ കേട്ടിട്ടുള്ളത്വച്ച് കലാഭവനിലെ ആബേലച്ചൻ ആണ്‌ ഇത്തരം ഒരു പദവി കൂടുതൽ യോജിക്കുന്നത് എന്നാണ്‌. എന്നാൽ ആബേലച്ചനെ ആരെങ്കിലും മാർ അപ്രേമിനോട് താരതമ്യപ്പെടുത്താൻ തുനിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അതുപോലെ താഴെക്കൊടുത്തിരിക്കുന്നതും ഒരു POV ആണെന്നാണെന്റെ പക്ഷം

ആബേലച്ചന്റെ പള്ളിപ്പാട്ടുകൾ വരുന്നതിനുമുമ്പ് സുറിയാനിയിലെ പള്ളിപ്പാട്ടുകളായിരുന്നു ഏറെയും പ്രചാരത്തിൽ എന്നാണ്‌ കാർന്നോമ്മാരിൽനിന്നുള്ള അറിവ്. പ്രത്യേകിച്ച് കത്തോലിക്കാസഭയിൽ അങ്ങനെയായിരുന്നെന്ന്. വിദ്വാൻ കുട്ടിയച്ചന്റെ പാട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നതായി ഞാൻ കേട്ടിട്ടില്ല; പക്ഷേ എന്റെ അറിവു പരിമിതമായതുമൂലവുമാവാം.. --ജേക്കബ് 00:52, 22 നവംബർ 2008 (UTC)[മറുപടി]


മുകളിൽ സൂചിപ്പിച്ച 2 പ്രസ്ഥാവനകളും എന്റേതല്ല. മറിച്ച് ലേഖനത്തിൽ അവലം‌ബമായി സൂചിപ്പിച്ച പുസ്തകങ്ങളിൽ ഉള്ളതാണു. എങ്കിലും അതിനെക്കുറിച്ച് ജേക്കബ്ബിനു കുറച്ച് വിശദീകരണം ആവശ്യമാണു.
മലയാള ക്രൈസ്തഗാനരചയിതാക്കളെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമുള്ള ജേക്കബ്ബിന്റെ പരിമിതമായ അറിവിൽ നിന്നു വരുന്നതാണ്‌ മുകളിലെ സം‌വാദം തന്നെ (എനിക്കും വലിയ അറിവൊന്നും ഇല്ല. പക്ഷെ ഇപ്പോൾ വിക്കിയിൽ ലേഖനം എഴുതാൻ വേണ്ടി വായിച്ച ചെറിയ അറിവുണ്ട്).
വിദ്വാൻകുട്ടി, മഹാകവി കെ.വി. സൈമൺ എന്നിവരുടെ കൃതികൾ മലയാള ക്രൈസ്തഗാനങ്ങൾക്ക് മലയാളത്തിന്റെ സാഹിത്യചരിത്രത്തിൽ നേടിക്കൊടുത്ത സ്ഥാനം അദ്വീതയമാണ്‌. വേദവിഹാരം എന്ന പേരുള്ള ഒരു മഹാകാവ്യവും എഴുതിയ ആളാണു കെ.വി. സൈമൺ. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ നാഴികക്കല്ലായ ഇത്, എന്തു കൊണ്ട് സീറോ-മലബാർ സഭ, ലത്തീൻ കത്തോലിക്ക എന്നീ സഭാവിഭാഗങ്ങളീൽ ഉള്ളവരെ എന്തു കൊണ്ട് ബാധിച്ചില്ല എന്നു ചോദിച്ചാൽ ചരിത്രപരമായ കാരണങ്ങൾ ആയിരിക്കണം കാരണം. മലങ്കര കത്തോലിക്ക വിഭാഗം എങ്കിലും (ചുരുങ്ങിയ പക്ഷം അവർ മലങ്കര സഭയിൽ നിന്നു വിഘടിച്ചു പോന്ന സമയത്തെങ്കിലും) ഇതിനെക്കുറിച്ചു ബോദ്ധ്യമുള്ളവരായിർക്കണം. കാരണം 1860തിൽ തുടങ്ങി1950കൾ വരെ നീണ്ടു നിന്നതും മദ്ധ്യതിരുവതാംകൂറിനെ പിടിച്ചുലച്ച ഉണർവ്വ് മലങ്കര സഭയെ അത്രത്തോളം ബാധിച്ചിരുന്നു. ആ സമയത്താണു മലയാള ക്രൈസ്തവഗാനസാഹിത്യത്തിലെ പല അമൂല്യരത്നങ്ങളും പിറന്നത്.
ആബേലച്ചന്റെ കവി എന്നുള്ള സ്ഥാനം ഒന്നും വിലയിരുത്താൻ ഞാൻ ആളല്ല. അദ്ദേഹത്തിന്റെ "പരിശുദ്ധാതമാവേ നീയെഴുന്നെള്ളി വരണമേ" തുടങ്ങിയ പാട്ടുകൾ ഉള്ള ഒരു കാസറ്റ് ഇറങ്ങിയ ശേഷമായിരിക്കണം കേരളാകത്തോലിക്കർ മലയാളം പാട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. പിന്ന്നീട് യേശുദാസിന്റെ കുറേ പാട്ടുകളും. ചുരുക്കത്തിൽ കത്തോലിക്കർ പാട്ട് എഴുതാനും പാടാനും തുടങ്ങിയ ശെഷമാണു കേരളകത്തോലിക്കർ മലയാളം പാട്ടുപയോഗിക്കാൻ തുടങ്ങിയയതെന്നു തോന്നുന്നു. (പി.ഒ.സി ബൈബിൾ വന്നതിനു ശെഷം മാത്രം മലയാളം ബൈബിൾ വായിക്കാൻ തുടങ്ങിയ പോലെ തന്നെ) അതു വരെ സുറിയാനി തന്നെ ആയിരിക്കണം കത്തോലിക്കർ ഉപയോഗിച്ചത്. വിദ്വാൻകുട്ടിയുടേയും, കെ.വി. സൈമണിന്റേയും, കൊച്ചു കുഞ്ഞുപദേശിയുടേയും മറ്റും പാട്ടുകൾ കത്തോലിക്കർ എന്തു കൊണ്ട് ഉപയോഗിച്ചില്ല എന്നു ചോദിച്ചാൽ ചരിത്രപരമായ ശത്രുത തന്നെയായിരിക്കണം കാരണം. എന്റെ അറിവിൽ കത്തോലിക്കർ ഇവരുടെ പാട്ടുകൾ ഒക്കെ പാടുവാൻ തുടങ്ങിയത് അടുത്ത കാലത്ത് കത്തോലിക്ക സഭയിൽ ഉണ്ടായ കരിസ്മാറ്റിക് മൂവെമെന്റിനു ശേഷം മാത്രമാണു.
കത്തോലിക്ക സഭകൾ ഉപയോഗിച്ചില്ല എന്നതു കൊണ്ട്, കേരള ക്രൈസ്തവർ മലയാളം പാട്ടുകൾ 1960കലൂടെ പകുതി (അപ്പോഴാണല്ലോ ആബേലച്ചന്റെ പാറ്റുകൾ ഇറങ്ങുന്നത്) വരെ മലയാളം പാട്ടുകൾ ഉപയോഗിച്ചിരുന്നില്ല എന്ന് അതിനു അർത്ഥമില്ല. അതു പി.ഒ.സി ബൈബിൾ വരുന്നതു വരെ കെരളാക്രൈസ്തവർ മലയാളം ബൈബിൾ വായിച്ചിരുന്നില്ല എന്നു പറയുന്നതു പോലെ തന്നെ തെറ്റാണു.
മലയാളം ബൈബിളിന്റെ പരിഭാഷ, മലയാളക്രൈസ്തവഗാന ചരിത്രം ഇതൊക്കെ വളരെ അധികം ബന്ധപ്പെട്ട് കിടക്കുന്നു. വിദ്വാൻ കുട്ടി, നാഗൽ സായിപ്പ്, കെ.വി സൈമൺ, കൊച്ചു കുഞ്ഞുപദേശി എന്നിവരുടെ ഒക്കെ ചരിത്രം വായിക്കുമ്പോൾ അതു ബോദ്ധ്യപ്പെടും.
ആബേലച്ചനേയും ഞാൻ മുകളിൽ സൂചിപ്പിച്ച ക്രൈസ്തവ കവികളേയും (പ്രത്യേകിച്ച് വിദ്വാൻ കുട്ടി, കെ,വി. സൈമൺ) തമ്മിൽ തുലനം പോലും ചെയ്യാൻ മലയാള ക്രൈസ്തവ ഗാന പണ്ഡിതർ തുനിയുമോ എന്ന് എനിക്ക് സം‌ശയമുണ്ട്. കാരണം ഇവർ 2 പേർ ക്രൈസ്തവഗാന സാഹിത്യത്തിനു ചെയ്ത സം‌ഭാവന അത്രയും വലുതാണ്‌. അവരുടെ കൃതികളും അത്രത്തോളം ഉണ്ട്.
ലേഖനത്തിൽ ഇതുവരെ എഴുതിയതൊന്നും എന്റെ വാക്കുകൾ അല്ല. വിവിധയിടങ്ങളിൽ നിന്നു ശെഖരിച്ചതു മാത്രമാണു. വിദ്വാൻകുട്ടിയച്ഛന്റെ സ്ഥാനം മലയാളക്രൈസ്തവഗാനസാഹിത്യത്തിനു തുടക്കമിട്ട്, അതിനു വിലയും നിലയും ഉണ്ടാക്കി കൊടുത്തു എന്നതാണു. കെ.വി. സൈമൺ ആണ്‌ അതിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചത്. --Shiju Alex|ഷിജു അലക്സ് 13:08, 23 നവംബർ 2008 (UTC)[മറുപടി]

റഫറൻസ് ഗ്രന്ഥങ്ങൾ[തിരുത്തുക]

ഇവിടെ റഫറൻസ് ഗ്രന്ഥങ്ങളായി സൂചിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ വിശ്വാസ്യത സംശയിക്കപ്പെടുന്നു. ലേഖനത്തിൽ ആധികാരികത ഫലകം ചേർക്കണം--Anoopan| അനൂപൻ 12:29, 24 നവംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യുസ്തൂസ്_യോസഫ്&oldid=676774" എന്ന താളിൽനിന്ന് ശേഖരിച്ചത്