സംവാദം:മാധ്യമം ആഴ്ചപ്പതിപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റെന്തിലോ ഉള്ള വിരോധം ആശയവിരോധമായി അവതരിപ്പിക്കുന്ന ഹമീദ് ചേന്ദമംഗലൂരിന്റെ കാടകൂള വിമർശനം വിജ്ഞാനകോശത്തിൽ ഒരു വിമർശനമായി എഴുതാമോ എന്നാലോചിക്കുന്നത് നന്നായിരിക്കും. മാതൃഭൂമിക്കും ഹമീദ് ചേന്ദമംഗലൂരിനും പ്രത്യേക നിഗൂഡ താത്പര്യങ്ങളുണ്ട് ഇക്കാര്യത്തിൽ.-(IP)

ഈ വിമർശനം തന്നെ മാധ്യമം ദിനപത്രം ലേഖനത്തിലും ആവർത്തിച്ചിട്ടുണ്ട്. അവിടെ അതിനുള്ള മറുപടിയും ചേർത്തിട്ടുണ്ട്. അത് തന്നെ വീണ്ടും ഇവിടെ ആവർത്തിക്കുന്നതിലെന്താണർഥമുള്ളത്. അതുകൊണ്ട് ഈ ചെറിയ ലേഖനത്തിൽ നിന്ന് പ്രസ്തുതഭാഗം ഒഴിവാക്കാമെന്ന് തോന്നുന്നു.--സുഹൈറലി 08:59, 10 ജൂലൈ 2011 (UTC)[മറുപടി]

ശ്രദ്ധേയ സൃഷ്ടികൾ[തിരുത്തുക]

ഇതൊക്കെ മാധ്യമം ആഴ്ചപ്പതിപ്പിൽ വരുന്ന പംക്തികൾ മാത്രമല്ലേ? ഇതൊക്കെ വിജ്ഞാനകോശത്തിൽ ആവശ്യമുണ്ടോ? ഇതൊക്കെ ശ്രദ്ധേയമായ സൃഷ്ടികളാണെന്ന് എങ്ങനെ പറയാനാവും? --അനൂപ് | Anoop 06:18, 22 ജൂലൈ 2011 (UTC)[മറുപടി]


അതിന്റെ ഒപ്പം എതെങ്കിലും വിഭാഗങ്ങൾ (പ്രത്യെകിച്ച് വിമർശനം പോലുള്ള തലക്കെട്ടുള്ള) ഒഴിവാക്കുന്നതിനു് മുൻപ് അക്കാര്യം ചർച്ച ചെയ്യുക.--ഷിജു അലക്സ് 06:31, 22 ജൂലൈ 2011 (UTC)[മറുപടി]

ശ്രദ്ധേയസൃഷ്ടികളാണെന്ന് പറയാൻ മൂന്നാം കക്ഷി അവലംബം ചേർത്താൽ പോരേ. എങ്കിലും സ്ഥിരമായി പ്രസിദ്ധീകരിക്കുന്നവ മാത്രം പംക്തികൾ എന്ന തലക്കെട്ടിൽ നൽകുന്നതായിരിക്കും ഉചിതം. ഉദാ. മീഡിയാസ്കാൻ. മറ്റുള്ള നോവലുകളോ ആത്മകഥകളോ അവസാനിക്കുന്നതിനാൽ അതു പ്രത്യേകമായി പരാമർശിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.--വിചാരം 10:50, 22 ജൂലൈ 2011 (UTC)[മറുപടി]

മാധ്യമം ആഴ്ചപ്പതിപ്പിലെ തുടക്കം. ഒടുക്കം. കണ്മഷി എന്നീ പംക്തികളൊന്നും ശ്രദ്ധേയമല്ലേ? --അനൂപ് | Anoop 11:30, 22 ജൂലൈ 2011 (UTC)[മറുപടി]