സംവാദം:നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (കേരളം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഷണൽ ഡെമോക്രാട്ടിക് പാർട്ടി എന്ന എൻഎസ്‍എസ് നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയെക്കുറിച്ചാണ് ലേഖനം. ഇതിൽ പ്രധാനമായും അവലംബം ആക്കിയിരിക്കുന്നത് ഈ മാതൃഭൂമി ലേഖനമാണ്. ഇത് പിരിച്ചുവിട്ടതായാണ് പ്രസ്തുത ലേഖനത്തിലുള്ളത്. അങ്ങനെയെങ്കിൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യൂലർ) എന്ന പാർട്ടിയും എൻഎസ്‍എസ് നേതൃത്വത്തിൽ രൂപീകരിച്ച എൻഡിപിയും ഒന്നാണോ എന്ന് സംശയമുണ്ട്. നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യൂലർ) എൻഡിഎ ഭാഗമായി മൽസരിക്കും എന്നതിന് നൽകിയ അവലംബം പ്രവർത്തിക്കുന്നില്ല. ഈ മാതൃഭൂമി വാർത്തയിൽ എൻഡിഎ ബന്ധത്തെക്കുറിച്ച് സൂചനകളില്ല എന്നതും പരിഗണിക്കണം. നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യൂലർ) എന്ന പാർട്ടിയും എൻഎസ്‍എസ് നേതൃത്വത്തിൽ രൂപീകരിച്ച എൻഡിപിയും ഒന്നല്ലെങ്കിൽ ലേഖനത്തിന്റെ തലക്കെട്ടും എൻഡിപി(സെക്യുലർ) എന്ന പാർട്ടിയുടേതായ ഭാഗങ്ങളും ഒഴിവാക്കേണ്ടതല്ലെ. Ajeeshkumar4u (സംവാദം) 04:54, 9 ജൂൺ 2021 (UTC)[മറുപടി]

ഇത് കാണുക. നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യുലർ) എന്ന ലേഖനത്തിന് നിലനിൽപ്പിനാവശ്യമായ അവലംബം കാണുന്നില്ല. ഒരു ഫീച്ചർ പോലെയെഴുതപ്പെട്ട മാതൃഭൂമി ലേഖനത്തിന് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യുലർ) സ്ഥാപനത്തിനുള്ള അവലംബമാവാനും കഴിയുന്നില്ല. തലക്കെട്ട് മാറ്റി, NDA ബന്ധം പറയുന്ന ഭാഗം നീക്കം ചെയ്ത് ഇതുമായി കണ്ണിചേർക്കുന്നതായിരിക്കും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} 08:27, 9 ജൂൺ 2021 (UTC)[മറുപടി]

ചെയ്തു Ajeeshkumar4u (സംവാദം) 14:07, 9 ജൂൺ 2021 (UTC)[മറുപടി]