സംവാദം:ചന്ദ്രബോസ് വധക്കേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേസിൽ പ്രതിയാവുക എന്നതുകൊണ്ട് വിക്കീ പേജുണ്ടാക്കണമെന്നുണ്ടോ? കുറേ ക്രിമിനൽ കേസും ആഡംബരവാഹനവും മതിയോ വിക്കിയിൽ ഒരു പേജുണ്ടാക്കാൻ?— ഈ തിരുത്തൽ നടത്തിയത് Riyaaas (സംവാദംസംഭാവനകൾ)

കേസിൽ പ്രതിയായി എന്നതും കുറെ ആഡംബര വാഹനം ഉള്ളതുമല്ല വിക്കിയിൽ താളുണ്ടാക്കാനുള്ള പ്രേരകം. നിരവധി കേസുകളിൽ പ്രതിയും വിവാദമായ ഒരു കൊലക്കേസിൽ ഉൾപ്പെടുകയും ചെയ്ത വ്യക്തിയാണ്. അയാൾ ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമയും കൂടിയാണ്. ഏതെങ്കിലും ഒരു കേസ് മാത്രമായിരുന്നുവെങ്കിൽ, ആ കേസിന്റെ പേരിൽ താളുണ്ടാക്കിയാൽ മതിയായിരുന്നു. സുപ്രസിദ്ധിയായാലും കുപ്രസിദ്ധിയായാലും ശ്രദ്ധേയതയുണ്ടെന്ന് തോന്നിയതുകൊണ്ടും കുപ്രസിദ്ധ കുറ്റവാളികൾക്കൊക്കെ വിക്കിയിൽ താളുണ്ടാക്കുന്ന പതിവ് കണ്ടിട്ടുള്ളതിനാലും നിസാമിന്റെ പേരിലും ഒരു താളുണ്ടാക്കി. വിക്കിയുടെ നയത്തിന് വിരുദ്ധമാണ് ഈ താളെങ്കിൽ, അത് നീക്കം ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പൊന്നുമില്ല. കാക്കര (സംവാദം) 07:17, 19 ഫെബ്രുവരി 2015 (UTC)[മറുപടി]

കാക്കരയോട് ഞാൻ അനുകൂലിക്കുന്നു. ഇത് കേരളത്തിൽ വിവാദമായ ഒരു കേസാണ്. ഈ വിവാദം ആരുണ്ടാക്കുന്നു എന്നുള്ളത് മറ്റൊരു കാര്യമാണെങ്കിലും. മൂന്നുനാലു ദിവസമായി മാദ്ധ്യമങ്ങളിലും പത്രങ്ങളിലും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളയാളാണിത്. ഒഴിവാക്കണമെന്ന് എനിക്കഭിപ്രായമില്ല. --രൺജിത്ത് സിജി {Ranjithsiji} 08:46, 19 ഫെബ്രുവരി 2015 (UTC)[മറുപടി]