സംവാദം:ഉദ്യോഗപർവ്വം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുദ്ധസന്നാഹം[തിരുത്തുക]

കേകേയം, ദ്വാരക, മഥുര, വിദർഭ ഈ രാജ്യങ്ങൾ ഇരുപക്ഷത്തും നിന്നിരുന്നോ? --അ ർ ജു ൻ (സംവാദം) 14:40, 5 മേയ് 2014 (UTC)[മറുപടി]

നിഷ്പക്ഷ രാജ്യങ്ങൾ
കേകേയം, ദ്വാരക, മഥുര, വിദർഭ, മഗധ രാജ്യങ്ങൾ രണ്ടു കൂട്ടരോടും ശത്രുതയില്ലാതെ യുദ്ധത്തിൽ പങ്കെടുത്തു. കേകേയ സൈന്യം :രണ്ടു കൂട്ടത്തിലും യുദ്ധം ചെയ്തു; ദ്വാരക സൈന്യം :കൃതവർമ്മാവിന്റെ നേതൃത്വത്തിൽ ഒരു സൈന്യവ്യൂഹം കൗരവപക്ഷത്തും, ഭഗവാൻ കൃഷ്ണൻ പാണ്ഡവ പക്ഷത്തും, മറ്റു ചിലർ നിഷ്പക്ഷമായും നിന്നു; മഥുര സൈന്യം :ഉഗ്രസേന നിർദ്ദേശത്താൽ പ്രധാന സൈന്യവ്യൂഹം പാണ്ഡവപക്ഷത്തും കുറച്ചുപേർ കൃതവർമ്മാവിനൊപ്പവും യുദ്ധം ചെയ്തു. വിദർഭ സൈന്യം :രുഗ്മിണിയുടെ സഹോദരനായ രുഗ്മി രാജകുമാരൻ ഒരു സൈന്യവ്യൂഹവുമായി കൗരവപക്ഷത്തും പിതാവായ വിദർഭൻ തന്റെ സൈന്യത്തിന്റെ പ്രധാന ഭാഗത്തെ പാണ്ഡവർക്കായി അയച്ചു കൊടുത്തു. മഗധ സൈന്യം :ജരാസന്ധന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ പാണ്ഡവരുമായി സൗഖ്യമായിരുന്നു. മഗധ രാജകുമാരൻ തന്റെ കീഴിലുള്ള സൈന്യവുമായി പാണ്ഡവപക്ഷത്തു ചേർന്നു യുദ്ധം ചെയ്തു. ജരാസന്ധന്റെ പുത്രിമാർ വിവാഹം ചെയ്തിരുന്നത് കംസനെയായിരുന്നു. അതിനാൽ അവരുടെ ബന്ധുജനങ്ങൾ കൗരവപക്ഷത്തും ചേർന്നു യുദ്ധത്തിൽ ഏർപ്പെട്ടു. --രാജേഷ് ഉണുപ്പള്ളി Talk‍ 08:37, 6 മേയ് 2014 (UTC)[മറുപടി]

രുഗ്മി യുദ്ധം ചെയ്തില്ലെന്നാണെന്റെ അറിവ്. യുദ്ധത്തിൽ ചേരാത്ത മറ്റൊരാൾ ബലരാമനും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:35, 6 മേയ് 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഉദ്യോഗപർവ്വം&oldid=1945312" എന്ന താളിൽനിന്ന് ശേഖരിച്ചത്