സംവാദം:അയനാംശം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാങ്കേതിക പദങ്ങളുടെ ഇംഗ്ലീഷ് നാമങ്ങൾ ബ്രാക്കറ്റിൽ അവയോടൊപ്പം ചേർക്കുന്നത് നന്നായിരിക്കുകയില്ലേ? ഷാജി (സംവാദം) 14:01, 14 മേയ് 2013 (UTC)[മറുപടി]

എന്റെയും അഭിപ്രായം അതുതന്നെയാണു്. പല സാങ്കേതികപദങ്ങൾക്കും വളരെ മുമ്പേ ഉപയോഗിച്ചിരുന്ന മലയാളപദങ്ങൾ ഉണ്ടായിരുന്നു. അവയിൽ സംസ്കൃതത്തിന്റെ അസ്കിതയുണ്ടെന്നു പറഞ്ഞു് നാം തന്നെ അവയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണു്. ഒരു വശത്തു് നാം അവ കണ്ടെടുത്തു് വീണ്ടും ഉപയോഗിച്ചുതുടങ്ങണം. മറുവശത്തു്, അത്തരം വാക്കുകളോടുള്ള അപരിചിതത്വം കാരണം, ലേഖനങ്ങൾ തീരെ കഠിനമായി തോന്നുകയുമരുതു്. അതിനുള്ള ഏറ്റവും നല്ല വഴി, മൂലപദങ്ങൾ ലേഖനത്തിൽ ഉപയോഗിക്കുകയും ഒപ്പത്തിനൊപ്പം (ആ പദത്തിലേക്കു് പ്രത്യേകം ലിങ്കുണ്ടെങ്കിലും ഇല്ലെങ്കിലും)ഇംഗ്ലീഷ് വാക്കുകൾ ചേർക്കുകയുമാണു്. കുറേശ്ശെക്കുറേശ്ശെ മലയാളം വാക്കുകൾ തന്നെ വായനക്കാർക്കു മനസ്സിലായിത്തുടങ്ങും. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:13, 14 മേയ് 2013 (UTC)[മറുപടി]

ലേഖനം തുടങ്ങുമ്പോൾ തന്നെ അത്തരം വാക്കുകൾ ബ്രാക്കറ്റിൽ ചേർത്താൽ നന്നായിരിക്കും. ഇപ്പോൾ ഈ വിഷയത്തിൽ മുൻപ് ലേഖനമെഴുതിയ ആൾ ആയിട്ടു കൂടി എനിക്ക് ഇതിന്റെ ഇംഗ്ലീഷ് വാക്ക് തപ്പിയെടുക്കാൻ പറ്റിയില്ല. തപ്പികൊണ്ടിരിക്കുന്നു,--ഷിജു അലക്സ് (സംവാദം) 01:40, 15 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അയനാംശം&oldid=4024874" എന്ന താളിൽനിന്ന് ശേഖരിച്ചത്