ഷാർജ അന്താരാഷ്ട്ര പുസ്തകമേള
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (SIBF) ഐക്യ അറബ് എമിറേറ്റുകളിലെ ഷാർജയിൽ വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന 11 ദിവസം നീളുന്ന ഒരു അന്താരാഷ്ട്ര പുസ്തകമേളയാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇതിൽ, കൂടാതെ 400-ലധികം സാഹിത്യ പരിപാടികളും ഉൾപ്പെട്ടിരിക്കുന്നു.[1] യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശത്തിലും രക്ഷാകർതൃത്വത്തിലും 1982ലായിരുന്നു ഈ പുസ്തകമേള ആദ്യമായി അരങ്ങേറിയത്.[2]
പൊതുവിവരം[തിരുത്തുക]
1982-ൽ ഏതാനും ചില പ്രസാധകർ മാത്രം പങ്കെടുത്തിരുന്ന ഈ മേളയുടെ തുടക്കത്തിൽ പുസ്തകങ്ങൾ ഷെയ്ഖ് സുൽത്താൻ അൽ-ഖാസിമി തന്നെ വാങ്ങുകയായിരുന്നു.[3] വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് എത്തുന്ന ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ടു കാണാനും ഒപ്പം പ്രിയപ്പെട്ട പുസ്തകങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ പ്രസാധകർ, ലൈബ്രേറിയൻമാർ, സാഹിത്യ ദല്ലാൾമാർ, കലാകാരന്മാർ, അധ്യാപകർ തുടങ്ങിയവരുമായി സംവദിക്കുന്നതിനും പുസ്തകമേള ഒരു വേദിയായി പ്രവർത്തിക്കുന്നു.[4]
പരിപാടികൾ[തിരുത്തുക]
ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) എല്ലാ വർഷവും വൈവിധ്യമാർന്ന നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതോടൊപ്പം വിവിധ താൽപ്പര്യങ്ങളുമുള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളും നടത്തുന്നു. പ്രധാന പരിപാടികൾ താഴെപ്പറയുന്നവയാണ് :[5]
പുസ്തകങ്ങളിൽ ഒപ്പുചാർത്തൽ[തിരുത്തുക]
എല്ലാ വർഷവും ഈ പുസ്തകമേളയിൽ നിരവധി പുസ്തകങ്ങളിലെ ഒപ്പിടൽ പരിപാടികൾ അരങ്ങേറുന്നു. 2023-ൽ, 'വി സ്പീക്ക് ബുക്സ്' എന്ന പ്രമേയത്തിന് കീഴിൽ, ലോകമെമ്പാടുമുള്ള 600 എഴുത്തുകാരെ അണിനിരത്തിക്കൊണ്ട് അവരുടെ പുതിയ പുസ്തകങ്ങളിൽ ഒപ്പിടുകയെന്ന പരിപാടിയും ഈ മേള സംഘടിപ്പിച്ചു.[6]
പാനൽ ചർച്ചകൾ[തിരുത്തുക]
എല്ലാ വർഷവും നിരവധി പാനൽ ചർച്ചകൾ നടത്തുന്ന ഈ പുസ്തകമേള, സർവ്വ മേഖലകളിൽ നിന്നുമുള്ള പ്രാസംഗികരെ പങ്കടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉൾക്കൊള്ളിക്കുന്നു.
ശിൽപ്പശാലകൾ[തിരുത്തുക]
കലയിലും സർഗ്ഗാത്മകതയിലും ശ്രദ്ധയൂന്നിക്കൊണ്ട്, എല്ലാ വർഷവും നിരവധി സർഗ്ഗാത്മക ശിൽപശാലകൾ ഈ പുസ്തകമേള സംഘടിപ്പിക്കുന്നു. അതിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്ന 2023-ലെ പുസ്തകമേളയിൽ 60 ശിൽപശാലകൾ സംഘടിപ്പിക്കുന്നതിന് സാധിച്ചു.[7] ഈ ശിൽപശാലകൾ കലയിൽ തുടങ്ങി കാലിഗ്രാഫി, സാങ്കേതികത വരെയുള്ള വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.
കലാപ്രകടനങ്ങൾ[തിരുത്തുക]
സാഹിത്യോത്സവം നടത്തുക എന്നതിലുപരി സംസ്കാരത്തെ മൊത്തത്തിൽ ആഘോഷിക്കുകയെന്നതാണ് പുസ്തക മേളയുടെ സുപ്രധാന ലക്ഷ്യം. അതിനാൽ, ഇത് എല്ലാ വർഷവും സംഗീതപരവും നാടകപരവുമായ നിരവധി പ്രകടനങ്ങൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നു. 2023-ൽ, 'ബാർകോഡ് പ്രിസൺ' എന്ന എമിറാത്തി നാടകം ഉൾപ്പെടെ 130 നാടക പ്രകടനങ്ങൾക്ക് മേള ആതിഥേയത്വം വഹിച്ചിരുന്നു.[8]
അവലംബം[തിരുത്തുക]
- ↑ "Sharjah International Book Fair". Visit Sharjah.
- ↑ "Sharjah International Book Fair: nearly 40 years on, the objective remains to foster a love of reading". The National.
- ↑ "Sharjah International Book Fair: nearly 40 years on, the objective remains to foster a love of reading". The National.
- ↑ "Sharjah International Book Fair". Sharjah Events.
- ↑ Kumar, Anjana (11 November 2022). "Sharjah International Book Fair continues to have a stellar line up of events, activities". Gulf News.
- ↑ "Sharjah International Book Fair to host an impressive 2,033 publishers from 108 nations under the theme 'We Speak Books'". Emirates News Agency - WAM. 11 October 2023.
- ↑ "Sharjah International Book Fair 2023 to host 60 immersive creative workshops". Gulf News. 29 October 2023.
- ↑ "Emirati-made play 'Barcode Prison' makes SIBF debut". Sharjah 24. 5 November 2023.