ശ്ലേഷ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mucous cells of the stomach lining secrete mucus (pink) into the lumen

ശ്ലേഷ്മം Mucus (/ˈmjuːkəs//ˈm[invalid input: 'ju:']kəs/ MEW-kəss) ഒരു തെന്നുന്ന പശിമയുള്ള ദ്രവമാണ്. ഈ ദ്രാവകം സ്രവിക്കുന്നത്, ശ്ലേഷ്മഗ്രന്ഥിയിൽനിന്നുമാണ്. ശ്ലേഷ്മം അതു ഉത്പാദിപ്പിക്കുന്ന ശ്ലേഷ്മസ്തരത്തെ പൊതിഞ്ഞുമിരിക്കുന്നു. ഇത് മിശ്രഗ്രന്ഥികളിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ശ്ലേഷ്മമകോശങ്ങളല്ലാതെ സെറസ് കോശങ്ങളും ഈ മിശ്രഗ്രന്ഥികളിലുണ്ട്. ഇത് ഒരു കൊഴുത്ത കൊളോയിഡ് ദ്രാവകമാണ്. ഇതിൽ അകാർബണിക ലവണങ്ങളും അണുനാശിനികളായ എൻസൈമുകളും (ലൈസോസോം പോലുള്ളവ) ഇമ്യൂണോഗ്ലോബുലിനുകളും ലാക്റ്റോഫെറിൻ പോലുള്ള ലൈക്കോപ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. [1] ശ്ലേഷ്മസ്തരത്തിലും സബ്മ്യൂക്കസ് ഗ്രന്ഥിയിലുമുള്ള ഗോബ്ലെറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന മ്യൂസിനുകളും ഇവ ഉത്പാദിപ്പിക്കുന്നു. ശ്ലേഷ്മം മനുസ്യശരീരത്തിലെ വിവിധ ഭാഗങ്ങളിലുള്ള അവയവങ്ങളിലെ കുഴലുകൾക്കുളവശത്തെ വെപ്പിത്തീലിയൽ കോശങ്ങൾക്കുവേണ്ട സംരക്ഷണം നൽകുന്നു. ശ്വസനേന്ദ്രിയവ്യൂഹം, പചനവ്യൂഹം, മൂത്രാാവയവങ്ങൾ, ലൈംഗികാവയവങ്ങൾ കാഴ്ചയ്ക്കുള്ള കണ്ണുകൾ, കേൾവിക്കുവേണ്ട അവയവങ്ങൾ എന്നിങ്ങനെ മനുഷ്യന്റെ വിവിധ അവയവങ്ങളിൽ ശ്ലേഷ്മം അതിന്റെ ധർമം നിർവഹിക്കുന്നുണ്ട്. ഉഭയജീവികളുടെ ഉപരിചർമ്മം, മത്സ്യങ്ങളുടെ ചെകിളപ്പൂക്കൾ എന്നിവയെ പൂപ്പലുകൾ, ബാക്റ്റീരിയ, വൈറസ് എന്നിവയുടെ ആക്രമണങ്ങളിൽനിന്നും രക്ഷിക്കുന്നു. ശരാശരി മനുഷ്യമൂക്ക് ഒരു ദിവസം ഒരു ലിറ്ററോളം ശ്ലേഷ്മമാണു ഉത്പാദിപ്പിക്കുന്നത്.[2] ഏറ്റവും കൂടുതൽ ശ്ലേഷ്മം നമ്മുടെ ദഹനവ്യവസ്ഥയിലെ കുടൽ, അന്നനാളം ആമാശയം പോലുള്ള അവയവങ്ങളുടെ ഭിത്തികളാണുത്പാദിപ്പിക്കുന്നത്.

ഒച്ചുകൾ, കടലൊച്ചുകൾ തുടങ്ങിയ അകശേരുകികളും ശ്ലേഷ്മം ഉത്പാദിപ്പിക്കുന്നുണ്ട്. തങ്ങളെ ബാധിക്കുന്ന രോഗകാരികളിൽനിന്നും സംരക്ഷണത്തോടൊപ്പം, അവയെ ആഹാരമാക്കാൻ വരുന്ന ഇരപിടിയന്മാരിൽനിന്നും സംരക്ഷണം നേടാനും ചിലവയ്ക്ക് സുഗമമായ സഞ്ചാരത്തിനും പരസ്പരമുള്ള വാർത്താവിനിമയത്തിനും ശ്ലേഷ്മം സഹായിക്കുന്നു.

ശ്വസനവ്യൂഹം[തിരുത്തുക]

Illustration depicting the movement of mucus in the respiratory tract.

ചാർജ്ജ് തിരഞ്ഞെടുപ്പ്[തിരുത്തുക]

.[3].

ഇതും കാണൂ[തിരുത്തുക]

  • Alkaline mucus
  • Empty nose syndrome
  • Mucoadhesion
  • Mucophagy
  • Snail slime
  • Sniffle
  • Spinnbarkeit

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Singh, PK; Parsek, MR; Greenberg, EP; Welsh, MJ (May 2002). "A component of innate immunity prevents bacterial biofilm development". Nature. 417 (6888): 552–5. doi:10.1038/417552a. PMID 12037568.
  2. "What's a Booger?". KidsHealth.
  3. Crater, Jason S.; Carrier, Rebecca L. (2010-12-08). "Barrier Properties of Gastrointestinal Mucus to Nanoparticle Transport". Macromolecular Bioscience (in ഇംഗ്ലീഷ്). 10 (12): 1473–1483. doi:10.1002/mabi.201000137. ISSN 1616-5195.
"https://ml.wikipedia.org/w/index.php?title=ശ്ലേഷ്മം&oldid=3069830" എന്ന താളിൽനിന്ന് ശേഖരിച്ചത്