വ്യക്തിത്വം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യക്തിത്വം (Personality ) എന്ന പദം ലാറ്റിൻപദമായ (Persona ) എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. നാടക നടന്മാർ വേഷം മാറാൻ വേണ്ടി ഉപയോഗിച്ചിരുന്ന മുഖാവരണം എന്നാണ് ഇതിന്റെ അർത്ഥം. ഒരു ബാഹ്യ പരിസ്ഥിതിയുമായുള്ള വ്യക്തിയുടെ സമായോജന രീതിയെയാണ് വ്യക്തിത്വമെന്ന് പറയുന്നത് .
ജി. ഡബ്ല്യു ആൽപോർട്ടിന്റെ അഭിപ്രായത്തിൽ " ഒരു വ്യക്തിയുടെ സവിശേഷമായ ചിന്തയേയും, വ്യവഹാരത്തെയും നിർണ്ണയിക്കുന്ന കായിക മാനസിക വ്യവസ്ഥയുടെ ചലനാത്മകമായ ആന്തരിക ഘടനയാണ് വ്യക്തിത്വം ."
വ്യക്തിത്വത്തെ നിർവചിക്കുന്ന നിരവധി സിദ്ധാന്തങ്ങൾ രൂപപെട്ടിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു
- ഇന സമീപം
- മനോവിശ്ലേഷണ സമീപനം
- വ്യക്തിത്വ സവിശേഷതാ സമീപനം
- മാനവിക സമീപനം