വൈ. 2 കെ. 38

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എങ്ങനെയാണ്‌ തീയ്യതി പുതുക്കുന്നതെന്ന് വിശദീകരിക്കുന്നു (at 03:14:08 UTC on 19 January 2038).

ഇയര്‍ 2038 പ്രോബ്ലം (അല്ലെങ്കില്‍ യുനിക്സ് മില്ലെനിയം ബഗ്ഗ്, വൈ. 2 കെ. 38) എന്നത് ചില കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ 2038 എന്ന വര്‍ഷത്തില്‍ പരാജയപ്പെടാന്‍ ഉള്ള സാദ്ധ്യതകള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ബഗ്ഗിനു പറയുന്ന പേരാണ്‌. സിസ്റ്റം ടൈം 32-ബിറ്റ് സൈന്‍ഡ് ഇന്‍ഡിജര്‍ ആയി സ്റ്റോര്‍ ചെയ്യുന്നതും, 1970 ജനുവരി 1-നു 00:00:00 ശേഷം കഴിഞ്ഞ സെക്കന്റുകളായി ഈ സംഖ്യയെ കണക്കാക്കുകയും ചെയ്യുന്ന എല്ലാ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളെയും ഈ പ്രശ്നം ബാധിച്ചേക്കാം. [1] ഈ രീതി ഉപയോഗിച്ച് സൂചിപ്പിക്കാവുന്ന ഏറ്റവും വലിയ തീയ്യതി 2038 ജനുവരി 19 03:14:07 യു.ടി.സി ആണ്‌. അതു കഴിഞ്ഞ് സൃഷ്ടിക്കപ്പെടുന്ന തീയ്യതികളെ ഒരു നെഗറ്റീവ് സംഖ്യയായി കമ്പ്യൂട്ടറുകള്‍ സേവ് ചെയ്യുകയും,ഇതു കാരണം കൊല്ലവര്‍ഷം 2038-ന് പകരം1901 ആണെന്ന് കമ്പ്യൂട്ടറുകള്‍ കരുതും. ഇതു മൂലം തീയ്യതികളുടെ ഗണനം നടത്തുമ്പോള്‍ തീയ്യതികള്‍ തെറ്റായി വരികയും ചെയ്യും.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍


[തിരുത്തുക] അവലംബം

  1. The Open Group Base Specifications Issue 6 IEEE Std 1003.1, 2004 Edition (definition of epoch). IEEE and The Open Group. The Open Group (2004). ശേഖരിച്ചത് 2008-03-07.
"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%88._2_%E0%B4%95%E0%B5%86._38" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം