വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു വീട്

മനുഷ്യർ സ്ഥിരമായി താമസിക്കാനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു വീട്. മഴയിൽനിന്നും വെയിലിൽനിന്നും ദ്രോഹകാരികളായ വിവിധതരം ജീവികളിൽ നിന്നും ഒരളവോളം അവന്റെ തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു. സാധാരണയായി ഇത് ഒരു കുടുംബത്തിനു താമസിക്കാനുതകുന്ന വിവിധസൗകര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടായിരിക്കും. വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമകാലത്ത് ഗുഹകളിലായിരുന്നു പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്.. പിന്നീട് മനുഷ്യരാശിയുടെ പുരോഗമന പാതയിൽ വീടിനും മാറ്റം വരുന്നു എന്നു പറയാം.

മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത് ,മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമിക്കാൻ തുടങ്ങിയത് .അധ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. വെള്ളപോക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഗ്രഹ നിർമാണം ആരംഭിച്ചു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ താമസിക്കുന്നു .പിന്നീടു ഭൂമിയുടെ ഉപരിതലത്തിൽ ചെറിയ കുടിലുകൾ ( പുല്ലും മുളയും മറ്റും കൊണ്ട് നിർമ്മിക്കുന്ന വീട് ) നിർമ്മിക്കാൻ തുടങ്ങി . നമുക്ക് വിവിതതരം വീടുകളെ കുറിച്ച് അറിയാം.

ഉള്ളടക്കം

[തിരുത്തുക] വിവിധതരം വീടുകൾ

[തിരുത്തുക] കുടിൽ

വയ്ക്കോലോ തെങ്ങിൻറെ ഓലയോ ഉപയോഗിച്ച് നിർമിക്കുന്ന ചെറിയ വീട് , കേരളത്തിൽ തെങ്ങിൻറെ ഓലകൾ മെടഞ്ഞ്കുടിലുകൾ ഉണ്ടാക്കുന്നു.ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.

[തിരുത്തുക] ഓടിട്ട വീട്

ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമിക്കുന്ന വസ്തു . ഇഷ്ട്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ . കേരളത്തിൽ വിവിതതരം ഓടിട്ട വീടുകൾ ഉണ്ട്

- നാലുകെട്ട് വീട്
- എട്ടുകെട്ട് വീട്
- പതിനാറുകെട്ടുവീട്

[തിരുത്തുക] ആധുനിക വീടിന്റെ ഘടകങ്ങൾ

  • കോലായി
  • അടുക്കള
  • ഭക്ഷണ മുറി
  • കിടപ്പു മുറി

[തിരുത്തുക] വീട് നിർമ്മാണ രീതികൾ

  • ഓല
  • ഓടും ഇഷ്ടികയും ഉപയോഗിച്ച്
  • കോൺക്രീറ്റ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Houses എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


Wiktionary-logo-en.png
House എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • Housing from UCB Libraries GovPubs
"http://ml.wikipedia.org/w/index.php?title=വീട്&oldid=1316069" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ