Jump to content

വില്ലാമെറ്റ് ദേശീയ വനം

Coordinates: 44°6′25.56″N 122°11′4.92″W / 44.1071000°N 122.1847000°W / 44.1071000; -122.1847000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ലാമെറ്റ് ദേശീയ വനം
വില്ലാമെറ്റ് ദേശീയ വനത്തിലൂടെ ഒഴുകുന്ന ബ്രെറ്റൻബുഷ് നദി
Map showing the location of വില്ലാമെറ്റ് ദേശീയ വനം
Map showing the location of വില്ലാമെറ്റ് ദേശീയ വനം
Locationഒറിഗൺ, അമേരിക്കൻ ഐക്യനാടുകൾ
Nearest cityEugene, Oregon
Salem, Oregon
Oakridge, Oregon
Coordinates44°6′25.56″N 122°11′4.92″W / 44.1071000°N 122.1847000°W / 44.1071000; -122.1847000
Area1,678,031 acres (6,790.75 km2)[1]
EstablishedJuly 1, 1933[2]
Visitors1,740,000 (in 2006)[3]
Governing bodyUnited States Forest Service
WebsiteWillamette National Forest

വില്ലാമെറ്റ് ദേശീയ വനം യു.എസ്. സംസ്ഥാനമായ ഒറിഗണിലെ കാസ്കേഡ് റേഞ്ചിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയ വനമാണ്.[4] ഇത് 1,678,031 ഏക്കർ (6,790.75 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. ഇതിൽ 380,000 ഏക്കറിലധികം (694 ചതുരശ്ര മൈൽ, 1,540 ചതുരശ്ര കിലോമീറ്റർ) ഏഴ് പ്രധാന പർവതശിഖരങ്ങൾ ഉൾപ്പെടുന്ന ഘോരവനമാണ്. വനത്തിനുള്ളിൽ നിരവധി വന്യവും പ്രകൃതിരമണീയവുമായ നദികളുണ്ട്. വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന വില്ലാമെറ്റ് നദിയുടെ പേരിലാണ് ഈ ദേശീയ വനം അറിയപ്പെടുന്നത്. വനത്തിന്റെ ആസ്ഥാനം സ്പ്രിംഗ്ഫീൽഡ് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.[5] മക്കെൻസി ബ്രിഡ്ജ്, ഡിട്രോയിറ്റ്, സ്വീറ്റ് ഹോം, വെസ്റ്റ്ഫിർ എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക റേഞ്ചർ ജില്ലാ റേഞ്ച് ഓഫീസുകളുമുണ്ട്.[6]

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  2. "The National Forests of the United States" (PDF). Forest History Society. Retrieved July 30, 2012.
  3. Revised Visitation Estimates (PDF)- National Forest Service
  4. "National Forests of Oregon and Washington". Retrieved December 28, 2006.
  5. "Willamette National Forest". Retrieved July 19, 2017.
  6. "USFS Ranger Districts by State" (PDF). Archived from the original (PDF) on 2012-01-19. Retrieved 2022-09-12.
"https://ml.wikipedia.org/w/index.php?title=വില്ലാമെറ്റ്_ദേശീയ_വനം&oldid=3791720" എന്ന താളിൽനിന്ന് ശേഖരിച്ചത്