വിരലടയാളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
മനുഷ്യരുടെ കൈവിരലുകളിലെ തൊലിപ്പുറത്ത് ഉള്ള വരകളെ വിരലടയാളം എന്നു വിളിക്കുന്നു. ഇംഗ്ലീഷ്: FingerPrint. വിരലടയാളം ഓരോ മനുഷ്യര്‍ക്കും ഓരോന്നായിരിക്കും. അതുകൊണ്ട് തിരിച്ചറിയല്‍ ഉപാധിയായും, കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമെല്ലാം വിരലടയാളങ്ങള്‍ ഉപയോഗിക്കുന്നു. ജനനം മുതല്‍ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നവയാണു വിരലടയാളങ്ങള്‍. മാതാവിന്റെ വയറ്റിലുള്ള ശിശുവിനു 3 മാസം പ്രായമെത്തുന്നതൊടെ വിരലുകള്‍ രൂപം കൊള്ളുന്നു. അവയില്‍ അടയാളങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. പിന്നെ മരണം വരെയും അതിനു യതൊരു മാറ്റവും ഉണ്ടാവുകയില്ല. മരിച്ചു കഴിഞ്ഞും തൊലി നശിക്കും വരെ അടയാളം മായുകയില്ല. അതുനോക്കി ആളുകളെ തിരിച്ചറിയുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ വിരലടയാളം മായിച്ചുകളയാന്‍ പറ്റില്ല. ഒരു രോഗത്തിനും വിരലടയാളം മായ്ക്കുവാന്‍ കഴിയില്ല. അവയ്ക്കു എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും.[അവലംബം ആവശ്യമാണ്]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഹൂഗ്ലിയിലെ മുഖ്യന്യായാധിപനായിരുന്ന സര്‍ വില്ലിയം ഹേര്‍ഷല്‍ ആണ് വിരലടയാളം ആദ്യമായി (1858) തെളിവിനായി ഉപയോഗിച്ചത്. പിന്നീട് സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ (1888) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതില്‍ വിജയിച്ചു.
[തിരുത്തുക] വിരലടയാളം തരങ്ങള്‍
ലൂപ്പ് (Loop) 67%
വേള്‍ (Whorl) 25%
കമാനം (Arch) 6%
കോംപോസിറ്റ് (Composite) 2%
[തിരുത്തുക] വയസ്സും വിരലടയാളവും
വിരലടയാളം നോക്കി ഒരാളുടെ പ്രായം അറിയാന്‍ പറ്റും. ഗവേഷകനായ farott ആണു ഇതിനായുള്ള സമവാക്യം രൂപപ്പെടുത്തിയത്. അടയാളത്തിലെ ചാലുകള്‍ നല്ലതാണെങ്കില്‍ അതു ഒരു യുവാവിന്‍റെതാണ്. വിരലടയാളം ആണിന്‍റെയാണോ,പെണ്ണിന്‍റെയാണോ എന്നു തിരിച്ചറിയാന്‍ കഴിയില്ല.ഇതിനേക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നു വരുന്നു.
[തിരുത്തുക] മൃഗങ്ങളുടെ അടയാളങ്ങള്‍
മൃഗങ്ങളിലും അടയാളങ്ങള്‍ ഉണ്ട്. പട്ടിയുടെ മൂക്കിലെ വരകളും സീബ്രയുടെ ഉടലിലെ വരകളും അവയുടെ അനന്യത ആണ്.