വിമാനവാഹിനിക്കപ്പല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്‍റര്‍പ്രൈസ് - ലോകത്തിലെ ആദ്യ ആണവവിമാനവാഹിനിക്കപ്പല്‍.

യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലുള്ള, പരന്ന കപ്പല്‍ത്തട്ടോടുകൂടിയ യുദ്ധകപ്പലാണ് വിമാനവാഹിനികപ്പല്‍. ഇവയുടെ കപ്പല്‍ത്തട്ടിനെ ഫ്ലൈറ്റ് ഡക്ക് എന്ന് പറയുന്നു. എല്ലാ വിമാനങ്ങള്‍ക്കും ഒരേ സമയം ഫ്ലൈറ്റ് ഡക്കില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തികയാത്തതിനാല്‍ ഇവയെ ഹാംഗറുകള്‍ എന്നറിയപ്പെടുന്ന അറകളില്‍ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ ലിഫ്റ്റ് ഉപയോഗിച്ച് കപ്പല്‍ത്തട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിമാനവാഹിനികപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, ആയിരക്കണക്കിന് നാവികരും പൈലറ്റ്മാരും ആവശ്യമുണ്ട്. ഉയര്‍ന്ന തലത്തിലുള്ള സാങ്കേതിക വിജ്ഞാനവും മുതല്‍മുടക്കുമുള്ളതിനാല്‍ ചില രാജ്യങ്ങള്‍ക്ക് മാത്രമേ വിമാനവാഹിനികപ്പല്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളു.

[തിരുത്തുക] ചരിത്രം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം