വിഡ്ഢിദിനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിക്ക രാജ്യങ്ങളിലും ഏപ്രില്‍ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയല്‍വാസികളെയും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകള്‍ ചില രാജ്യങ്ങളില്‍ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാല്‍ അയാള്‍ വിഡ്ഢിയായി കരുതപ്പെടുന്നു.[1] ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലന്‍ഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തിലാണ് ആഘോഷം. എന്നാല്‍ അമേരിക്ക, ഫ്രാന്‍സ്, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ തമാശ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു.