വിജ്ഞാനവും വിജ്ഞാനഭാഷയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജ്ഞാനവും വിജ്ഞാനഭാഷയും
വിജ്ഞാനവും വിജ്ഞാനഭാഷയും
കർത്താവ്സി എം മുരളീധരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനികസാഹിത്യം

സി.എം. മുരളീധരൻ എഴുതിയ പുസ്തകമാണ് വിജ്ഞാനവും വിജ്ഞാനഭാഷയും. 2022ലെ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌൺസിലിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്കാരം ഈ പുസ്തകത്തിനാണ് ലഭിച്ചത്.

ഉള്ളടക്കം[തിരുത്തുക]

വിജ്ഞാനോത്പാദനത്തിന്റെ ലഘുചരിത്രം, വിജ്ഞാനം-സമൂഹം-ഭാഷ എന്നിവ തമ്മിലുള്ള പാരസ്പര്യം, വൈജ്ഞാനികരംഗത്തെ സമകാലീനപ്രശ്നങ്ങൾ, സ്വതന്ത്രവിജ്ഞാനത്തിന്റെ രാഷ്ട്രീയപ്രാധാന്യം, ലോക വൈജ്ഞാനികഭാഷകളുടെ കുതിപ്പും കിതപ്പും, വൈജ്ഞാനികവിനിമയരംഗത്ത് ഇന്ന് നിലനില്കുന്ന അസന്തുലിതാവസ്ഥകൾ തുടങ്ങിയ കാര്യങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

വിജ്ഞാനം, സമൂഹം, ഭാഷ എന്നിവ തമ്മിലുള്ള പാരസ്പര്യത്തെ വിശദീകരിച്ചുകൊണ്ട് മനുഷ്യരാശിയുടെ ആദ്യനാളുകൾ തൊട്ട് ഇരുപതാം നൂറ്റാണ്ടുവരെയുള്ള വിജ്ഞാനോല്പാദനത്തിന്റെ ആവേശകരമായ ചരിത്രത്തിലൂടെയാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം കടന്നുപോവുന്നത്. അറിവ്, പിന്നിട്ടുപോയ തലമുറകളിലൂടെ വളർന്നുവരുന്നതും തുടർസമൂഹങ്ങളാൽ സൂക്ഷിക്കപ്പെടുന്നതും വരുംതലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്. അതിലേക്ക് നിരന്തരം കൂട്ടിച്ചേർക്കലുകൾ നടക്കുന്നു. പഴയവയുടെ അടിത്തറയിലാണ് പുതിയ അറിവ് രൂപപ്പെടുന്നത് എന്ന് വിശദീകരിക്കുന്നതോടൊപ്പം ശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെ രീതിയുടെയും പ്രത്യേകതകളും പുസ്തകം അടയാളപ്പെടുത്തുന്നു.

പുരസ്കാരം[തിരുത്തുക]

സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2022 ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്കാരം[1][2]

അവലംബം[തിരുത്തുക]

  1. "കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ ( 2022) പ്രഖ്യാപിച്ചു" (PDF).
  2. "കേരള ശാസ്ത്രസാഹിത്യ അവാർഡുകൾ 2022 പ്രഖ്യാപിച്ചു". Information Public Relations Department of Kerala. Retrieved 2023-12-26.