വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/ചലച്ചിത്ര അഭിനേതാക്കൾ - കരട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കരടുനയമായി ഇടുന്നു. കൂടുതൽ കാര്യങ്ങൾ ഈ സംവാദതാളിൽ ചർച്ച ചെയ്യുക.--Roshan (സംവാദം) 14:41, 23 ജൂൺ 2013 (UTC)[മറുപടി]

താളിന്റെ പേരിൽ "കരട്" എന്ന് ചേർത്തു. നയം രൂപീകരിക്കുന്ന മുറയ്ക്ക് ഇത് WP:ENT എന്ന വിഭാഗത്തോട് ലയിപ്പിക്കുന്നതാണ് നല്ലത് എന്നഭിപ്രായപ്പെടുന്നു. പ്രത്യേകം നയമാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. WP:ENT-ലെ ഈ ഭാഗത്തെ വിപുലപ്പെടുത്തുകയോ ആവശ്യമായ മാറ്റം വരുത്തുകയോ ആണ് ശരിക്കും ചെയ്യേണ്ടത്.

താഴെക്കൊടുത്തിരിക്കുന്ന വിഭാഗത്തിൽ പെടുത്താവുന്ന അഭിനേതാക്കൾ, ശബ്ദാഭിനയമേഖലയിലുള്ളവർ (voice actors), ഹാസ്യകലാകാരന്മാർ (comedians), അഭിപ്രായരൂപീകരണത്തിനു കാരണമാകുന്നവർ (opinion makers), മോഡലുകൾ, ടെലിവിഷൻ താരങ്ങൾ (television personalities) എന്നിവർ:

  1. ഒന്നിലധികം ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ, സ്റ്റേജ് പരിപാടികളിലോ (stage performances), മറ്റു പ്രൊഡക്ഷനുകളിലോ പ്രാധാന്യമുള്ള വേഷം ചെയ്തവർ.
  2. ധാരാളം രസികരുണ്ടാവുകയോ (fan) വിപുലമായ ആരാധകവൃന്ദമുണ്ടാവുകയോ (cult following) ചെയ്യുക.
  3. വിനോദമേഖലയിൽ അനന്യമായതോ നൂതനമായതോ ആയ സംഭാവനകൾ ചെയ്തവർ. ധാരാളം (എണ്ണത്തിൽ) സംഭാവനകൾ ചെയ്തവരെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്.

നിലവിലെ കരടിൽ എനിക്ക് തോന്നിയ പ്രശ്നങ്ങൾ.

  • സർക്കാർ അവാർഡ് എന്നത് മലയാളം (മറ്റ് ഇന്ത്യൻ ഭാഷകളും) ചലച്ചിത്ര അഭിനേതാക്കളുടെ കാര്യത്തിൽ മാത്രമല്ലേ ബാധകമാക്കാൻ സാധിക്കൂ? ഇതനുസരിച്ച് ഓസ്കാർ അവാർഡ് കിട്ടിയവർക്ക് ശ്രദ്ധേയത ഉണ്ടാവില്ല. ഗ്രന്ഥകർത്താക്കളുടെ ശ്രദ്ധേയതാനയത്തിലെപ്പോലെ ("ശ്രദ്ധേയമായ പ്രസാധകശാലകൾ") ശ്രദ്ധേയമായ - WP:GNG - അവാർഡുകൾ ലഭിച്ചവർ എന്ന് ഇത് ഭേദഗതി ചെയ്യുന്നതാണ് നല്ലത്.
  • അഭിനയിച്ച ചലച്ചിത്രങ്ങളുടെ എണ്ണം നിജപ്പെടുത്തുന്നത് ഭാവിയിൽ ഒരു കീറാമുട്ടിയാകാൻ സാദ്ധ്യതയുണ്ട്. ഒരു ചലച്ചിത്രത്തിൽ മാത്രം നായികയായി അഭിനയിച്ച റോസിയെപ്പറ്റി നമുക്ക് താളുണ്ട്. അതിനാൽ നിജമായ എണ്ണം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലെങ്കിലും കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ച നടീനടന്മാർക്ക് (അത് ചിലപ്പോൾ അപകടമരണമോ മറ്റോ മൂലവുമായേക്കാം - തരുണി എന്ന ബാലതാരം ഉദാഹ‌രണം) ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കേണ്ടതാണ്. നിലവിലുള്ള നയം ഒന്നിലധികം എന്നാണ്. അതിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് കരുതുന്നില്ല.
  • അവലംബം നൽകേണ്ടതാണ് എന്ന് എടുത്തുപറയേണ്ടതില്ല എന്ന് തോന്നുന്നു. അവലംബമില്ലാത്ത വിവരങ്ങളും താൾ തന്നെയും നീക്കം ചെയ്യാൻ നമുക്ക് നയമുണ്ട്.
  • ഇതിൽ പുതിയ നയമാണ് രൂപികരിക്കാനുദ്ദേശിക്കുന്നതെങ്കിൽ അത് പഞ്ചായത്തിൽ ചർച്ച ചെയ്യേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:38, 24 ജൂൺ 2013 (UTC)[മറുപടി]