വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/ഏകീകരിക്കാനുള്ള പദങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർക്ക്-വെയിറ്റേജ് സിസ്റ്റത്തിൽ ഒരു വിയോജിപ്പ്[തിരുത്തുക]

പദങ്ങൾ സ്വീകരിക്കാനുള്ള മാർക്ക്-വെയിറ്റേജ് സിസ്റ്റത്തിൽ ഒരു വിയോജിപ്പ് - അതായത് നിലവിൽ ഏതെങ്കിലും ഔദ്യോഗിക സംഘം/വിദഗ്ധ പാനൽ അംഗീകരിച്ച പദങ്ങളുണ്ടെങ്കിൽ അതിനു വെയ്റ്റേജ് കൂടുതൽ നൽകേണ്ടതല്ലേ ? ചക്രം വീണ്ടും കണ്ടുപിടിക്കുന്നത് ഒഴിവാക്കാമല്ലോ. ഉദാഹരണത്തിനു ഞാൻ ആസ്മ എന്ന ലേഖനത്തിൽ ആവർത്തിച്ചുപയോഗിച്ച വാകാണ് അലർജന്യവസ്തു എന്ന്. Allos (അപര) + ergon (പ്രതികരണം, പ്രവർത്തനം) എന്ന് കൂട്ടിച്ചേത്ത് 1909ൽ ക്ലെമെൻസ് പിർക്കാ ഉണ്ടാക്കിയ വാക്കാണ്. പക്ഷേ അതിന്റെ ജീവശാസ്ത്ര അർത്ഥം മുഴുവൻ ഉൾക്കൊള്ളുന്നുണ്ട് പ്രത്യൂർജ്ജത എന്ന വാക്കിനു (തിരുത്ത് തച്ചന്റെ മകൻ വക). ഇതുപോലെ സ്ഥാപിക്കപ്പെട്ടതും പഴയ തലമുറ ഒരുപക്ഷേ സർവ്വകലാശാലാ തലം വരെ പഠിച്ചതുമായ വാക്കുകളുള്ളപ്പോൾ മറ്റ് വെയ്റ്റേജുകൾ നോക്കാതെ അതങ്ങ് സ്ഥിരീകരിച്ചുകൂടേ ? അതിനായി ഇന്നിന്ന വിദഗ്ധസംഘങ്ങളെ (ഉദാ: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ സർവ്വകലാശാലകളുടെ പ്രസിദ്ധീകരണ വിഭാഗങ്ങൾ) ആധികാരികമെന്ന് അംഗീകരിച്ചുകൊണ്ട് ഒരു സമവായത്തിലെത്തേണ്ടതുണ്ട് ആദ്യം. പിന്നാലെ അവരുപയോഗിച്ചതോ പദാവലിയിലേക്ക് തന്നതോ ആയ വാക്കുകളെയും. അതേസമയം പൂർണമായും പുതിയതായ ഒരു വാക്ക് നിർമ്മിക്കേണ്ടിവരുമ്പോൾ (ഉദാ: Forced Expiratory Volume) ഈ വെയ്റ്റേജ് സിസ്റ്റം ഉപയോഗിക്കാം എന്നു തോന്നുന്നു --സൂരജ് രാജൻ 03:02, 22 ജൂലൈ 2010 (UTC)[മറുപടി]

പദങ്ങൾ സ്വീകരിക്കുന്നത് നിലവിൽ ഉള്ള പദങ്ങൾ തന്നെയാണ്. അവയിൽ ഏത് സ്വീകരിക്കും എന്നതിനാണ്‌ മുന്തൂക്കം. പ്രചാരം എന്ന മാനദണ്ഡത്തിൽ പദത്തിന്‌ നിലവിലുള്ള പ്രചാരമല്ലേ ഉദ്ദേശിക്കുന്നത് :) അതിനു താഴത്തെ നിർദ്ദേശങ്ങൾ വായിച്ചാൽ മനസ്സിലാകും. അറ്റ കൈക്ക് മാത്രമേ പുതുപദനിർമ്മാണം പാടുള്ളൂ.

പുതിയ പദങ്ങൾ നിർമ്മിക്കുന്നത് സൂക്ഷിച്ചു വേണം. നിലവിൽ പ്രസ്തുതസംജ്ഞയ്ക്ക് ഉചിതമായ തർജ്ജുമയില്ലെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ നിലവിലുള്ള പദങ്ങളുടെ കൂടെ പര്യായപുസ്തകത്തിൽ ചേർക്കാൻ ഒരു വാക്ക് സംഭാവനചെയ്തു എന്ന തെറ്റാകും നമ്മുടേത്. ഇന്ത്യൻ ഭാഷകളിലെ സാങ്കേതികപദങ്ങൾ ഏതാണ്ട് ഏകീകരിക്കാൻ സ്ഥാപിക്കപ്പെട്ട വൈജ്ഞാനിക-സാങ്കേതിക-ശബ്ദാവലി കമ്മീഷൻ ഇറക്കിയ ഗ്ലോസറികളെ മാതൃകയാക്കിയാണ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പദങ്ങൾ നിർമ്മിച്ചത്. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഇക്കാര്യത്തിൽ അവധാനത കാണിക്കാഞ്ഞതിനാൽ അവരുടെ പാഠപുസ്തകങ്ങൾ തയ്യാറാക്കിയവർ പലമട്ട് പദങ്ങൾ ഉപയോഗിക്കുകയായിരുന്നു. താളിൽ അക്കാര്യം വിശദീകരിച്ചിട്ടുണ്ട്. നമുക്ക് കുറെയൊക്കെ ഇൻസ്റ്റിറ്റ്യൂട്ടിനെ അടിസ്ഥാനമായി സ്വീകരിക്കാം. എന്നാൽ ആഹ്രാസീപ്രത്യായനവും ഓസ്മോസനവുംപോലുള്ളവ ഒഴിവാക്കാൻ പറ്റുമോന്നുനോക്കണം. ജനകീയമായ ഇടപെടലിന്റെ സാദ്ധ്യതയാണ്‌ വിക്കി തുറന്നുതരുന്നത്.

പ്രത്യൂർജ്ജത എന്ന വാക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികശബ്ദാവലി എന്ന ബൃഹദ്ഗ്രന്ഥത്തിലുള്ളതാണ്‌. അർത്ഥദുർഗ്രഹത ഇല്ലെന്നു തോന്നിയതിനാൽ സ്വീകരിച്ചതാണ്‌.

സാങ്കേതികപദങ്ങൾ മൂന്നു വിധത്തിലുള്ളവയാണ് എന്നുതോന്നുന്നു‌: മൂലപദം തന്നെ ഉപയോഗിക്കേണ്ടവ (മൂലകങ്ങൾ മുതലായവ), മൂലപദമോ വിവർത്തനമോ ഉപയോഗിക്കാവുന്നവ (അലർജി തന്നെ ഉദാഹരണം), വിവർത്തനം നിർബ്ബന്ധമായവ (capacity, reaction തുടങ്ങിയവ. inflammation-ഉം :) ). --തച്ചന്റെ മകൻ 14:56, 22 ജൂലൈ 2010 (UTC)[മറുപടി]

വൈജ്ഞാനിക ശബ്ദാവലി ഒരെണ്ണം ഒപ്പിക്കേണ്ടിയിരിക്കുന്നു
) --സൂരജ് രാജൻ 03:40, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]
അതിന്റെ ഒടുക്കത്തെ പ്രതിയാണ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൊടിയലമാരയിൽനിന്ന് ഞാൻ പെറുക്കിയെടുത്തത് :) ഭൗതികശാസ്ത്രവിഷയങ്ങളിലെ (Physical scienses) സംജ്ഞകളാണ്‌ അതിലുള്ളത്. --തച്ചന്റെ മകൻ 05:12, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]