വിക്കിപീഡിയ:വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്ററിൽ (വിക്കിപത്രിക) മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ കൊടുക്കാനുള്ള വിവരം ശേഖരിക്കാനുള്ള ഇടം. വിക്കിപത്രികയുടെ മൂന്നാം പതിപ്പ് 2012 മെയ് ആദ്യ ആഴ്ച ഇറക്കാൻ ഉദ്ദേശിക്കുന്നു. അതിലേക്കുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള താളാണ് ഇത്.

2011 മേയ് മാസത്തിനു ശേഷം മലയാളം വിക്കിപീഡിയർ നടത്തിയ എല്ലാ പ്രധാനസംഗതികളുടേയും വിവരം ഇവിടെ കൊടുക്കുക. 2012 ഏപ്രിൽ അവസാനം വരെയുള്ള വിവരങ്ങളാണ് ഈ പതിപ്പിൽ വരേണ്ടത്.

പൊതുവിവരങ്ങൾ[തിരുത്തുക]

Participation in Wikimedia Conference 2011 at Mumbai[തിരുത്തുക]

The Malayalam Wikimedia volunteers showed great enthusiasm in attending and performing the first Wikimedia National Conference held at Mumbai during the third week of November, 2011. The unparalleled synergy and .... . Several presentations and demonstrations were provided by the community members qith a view to impart the lessons and skills they have already acquired to other fellow communities. Some of the notable among them were

demonstration by Sathyaseelan on using Wikipedia by visually impaired users by taking advantage of voice recognition, voice synthesis and Unicode string search technology.
demonstrations and presentations by very young children.



വിക്കിസംഗമോത്സവം 2012[തിരുത്തുക]

മലയാളം വിക്കിപദ്ധതികളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളും, വായനക്കാരും, മലയാളം വിക്കിമീഡിയയുടെ അഭ്യുദയകാംക്ഷികളും ആദ്യമായി ഒത്തു ചേർന്ന മലയാളം വിക്കി കോൺഫറൻസ് (വിക്കിസംഗമോത്സവം 2012) ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ആദ്യത്തെ ഇന്ത്യൻ ഭാഷാ വിക്കി കോൺഫറൻസ് ആണിത്. നൂറോളം വിക്കിപ്രവർത്തകർ ഈ മലയാളം വിക്കി കോൺഫറൻസിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി പ്രബന്ധാവതരണങ്ങളും ചർച്ചകളും ഇവിടെവെച്ച് നടക്കുകയുണ്ടായി. വിക്കിമീഡിയ സന്നദ്ധപ്രവർത്തകർക്കു പുറമേ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഇവിടെ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കൊല്ലം തേവള്ളി ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന വിക്കിവിദ്യാർത്ഥിസംഗമം സവിശേഷ ശ്രദ്ധയാകർഷിച്ചിരുന്നു. കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി[തിരുത്തുക]

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു . 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു. ഇതിന്റെ രണ്ടാം പതിപ്പ്, വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം - 2012 നോട് അനുബന്ധിച്ച് നടത്തി. വിക്കിസംഗമോത്സവം - 2012 ന്റെ 65 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട് ഈ പരിപാടി 15-ഫെബ്രുവരി മുതൽ 20-ഏപ്രിൽ വരെ നടന്നു. ഈ പദ്ധതിയുടെ ഭാഗമായി 11,159 സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിൽ എത്തുകയുണ്ടായി. ഈ ചിത്രങ്ങൾ ഒക്കെ വിവിധ ലേഖനങ്ങളിൽ ചേർക്കാനുള്ള പണികൾ പുരോഗമിക്കുന്നു.

വിക്കിപീഡിയയെ കുറിച്ചുള്ള വിവരങ്ങൾ[തിരുത്തുക]

ഇപ്പോൾ 100ഓളം സജീവ ഉപയോക്താക്കളും 24,000ത്തോളം ലേഖനങ്ങളും ആണ് മലയാളം വിക്കിപീഡിയയിൽ ഉള്ളത്.

വിക്കിഗ്രന്ഥശാലയെ കുറിച്ചുള്ള വിവരങ്ങൾ[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ വളരെയേറെ പ്രമുഖകൃതികൾ എത്തിയ ഒരു കാലയളവായിരുന്നു ഇത്. ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ വിക്കിഗ്രന്ഥശാലയിലേക്ക് ചില കൃതികൾ ചേർക്കുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവയാണ് 1887 ഇൽ അപ്പുനെടുങ്ങാടി എഴുതിയ കുന്ദലത എന്ന നോവലിന്റെ ഡിജിറ്റൈലൈസേഷൻ. മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലത ഗ്രന്ഥശാലയിലേക്ക് സംഭാവന നല്കിയത്, വയനാട് കബനിഗിരി നിർമ്മല ഹൈസ്ക്കൂളിലെ 25 -ഓളം കുട്ടികളാണ്.

കേശവീയം: ഈ കൃതി ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം പ്രൈമറി സ്കൂൾ കുട്ടികളാണ്. കൊല്ലത്തു നടക്കുന്ന വിക്കിസംഗമോത്സവം 2012 സംഘാടക സമിതിയും ചാത്തന്നൂർ സർവ്വ ശിക്ഷാ അഭിയാൻ ബി.ആർ.സി യുടെയും നേതൃത്ത്വത്തിലാണ് ഈ പദ്ധതി നടക്കുന്നത്. നാലു സ്കൂളുകളിലെ 50കുട്ടികളാണ് മഹാകാവ്യത്തിന്റെ ഡിജിറ്റൈസേഷനിൽ പങ്കാളികളാകുന്നത്.

രാമചന്ദ്രവിലാസം: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. ഈ കൃതി ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.

വിക്കിനിഘണ്ടുവിനെ കുറിച്ചുള്ള വിവരങ്ങൾ[തിരുത്തുക]

മലയാളം വിക്കിനിഘണ്ടുവിലും ബാക്കിയെല്ലാ വിക്കീപ്രോജെക്റ്റുകളിലെന്ന പോലെ വളരെ ശ്രദ്ധേയമായ ഒരു കാലയളവായിരുന്നു ഇത്. വിക്കി നിഘണ്ടു 70000-ൽ നിന്ന് ഒരു ലക്ഷത്തിലേക്കെത്തിയത് ഈ വർഷം മാർച്ചിലായിരുന്നു. നിലവിൽ മലയാളമടക്കമുള്ള 171 ഭാഷകളിൽ വിക്കിനിഘണ്ടു പ്രവർത്തിക്കുന്നു. ആകെയുള്ള 171 നിഘണ്ടുക്കളിൽ നിർവചനങ്ങളുടെ എണ്ണമനുസരിച്ച് ഇരുപത്തിയാറാം സ്ഥാനത്താണ്. നിലവിൽ 1,02,000-ത്തോളം വാക്കുകളുടെ നിർവചനങ്ങൾ വിക്കിനിഘണ്ടുവിലുണ്ട്. മലയാളത്തിനു പുറമേയുള്ള പതിനാലു ഭാഷകളിലെ വാക്കുകളും ഇതിൽപ്പെടുന്നു.

വിക്കിനിഘണ്ടു അനേകം പേരുടെ സന്നദ്ധപ്രവർത്തനത്തിലുടെ വളരേണ്ട ഒരു സംരംഭമാണെങ്കിലും അതിന്റെ ഇതുവരെയുള്ള വളർച്ച, യാന്ത്രികമായിരുന്നു. അതായത് ഇപ്പോഴുള്ള ഒരുലക്ഷത്തിൽപ്പരം വാക്കുകളിൽ സിംഹഭാഗവും വിവിധ ഉറവിടങ്ങളിൽ നിന്നും മൊത്തമായി യാന്ത്രികമായി ചേർത്തതാണ്. നീലവാരം ഉയർത്തുന്നതിന് കൂടുതൽ സജീവ ഉപയോക്താക്കളുടെ പങ്കാളിത്തം അത്യാവശ്യമാണ്. നിലവിലുള്ള നിർവചനങ്ങളെ മെച്ചപ്പെടുത്തൽ, സാധാരണ ഉപയോഗത്തിലുള്ള പുത്തൻ വാക്കുകൾ ഉൾപ്പെടുത്തുക, വാക്കുകൾക്കൊപ്പം അവയുടെ ഉച്ചാരണം ശബ്ദരൂപത്തിൽ ഉൾപ്പെടുത്തുക, അനുയോജ്യമായ ചിത്രങ്ങൾ താളുകളിൽ ചേർക്കുക, യാന്ത്രിക ഇറക്കുമതിയിൽ വന്നിട്ടുള്ള പാകപ്പിഴകൾ പോക്കുക തുടങ്ങിയ കാര്യങ്ങൾ ഉപയോക്താക്കൾക്ക് ഏറ്റെടുത്ത് ചെയ്യാവുന്നതാണ്.

വിക്കിചൊല്ലുകളെ കുറിച്ചുള്ള വിവരങ്ങൾ[തിരുത്തുക]

വിക്കിചൊല്ലുകളുടെ പൂമുഖതാൾ പുതുക്കിപ്പണിതതാണ് ഇക്കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങളിൽ ഒന്ന്. തുടങ്ങിയ കാലംമുതൽക്ക് വലിയ മാറ്റമൊന്നുമില്ലാതെ തുടർന്നു പോയിരുന്ന പൂമുഖത്താൾ ഇപ്പോൾ കെട്ടിലും മട്ടിലും ആകർഷണീയവും കൂടുതൽ ഉപയോഗസൗഹൃദവുമായിരിക്കുകയാണ്. രണ്ടാമത്തേത് ഒരു നവവിക്കിയന്റെ ഗംഭീരമായ സംഭാവനയാണ്.

ലോകഭാഷകളിൽ വിക്കിചൊല്ലുകൾ(wikiquote) ഉള്ളത് 88 ഭാഷകളിൽ മാത്രമാണ്.ഈ പട്ടികയിൽ 40 സ്ഥാനമാണ് മലയാളത്തിന്. എന്നാൽ ഇന്ത്യൻഭാഷകളിൽ മലയാളമാണ് മുന്നിട്ട് നിൽക്കുന്നത്. തെലുങ്ക്, തമിഴ് എന്നീ രണ്ട് ഭാഷകൾ കൂടിയാകുമ്പോഴേക്കും ഇന്ത്യൻ സാന്നിധ്യം തീരുന്നു.
ഇപ്പോഴുള്ള പ്രധാന ഉപവിഭാഗങ്ങൾ

  1. പഴഞ്ചൊല്ലുകൾ
  2. മഹദ്വചനങ്ങൾ
  3. ന്യായ നിഘണ്ടു
  4. കടങ്കഥകൾ
  5. ശൈലികൾ
  6. നാടൻ പാട്ടുകൾ
  7. ചലച്ചിത്രങ്ങൾ
  8. അന്യഭാഷ മൊഴികൾ

പാശ്ചാത്യരും പൗരസ്ത്യരുമായ 20ഓളം വ്യക്തികളുടെ മൊഴികൽ സ്വയം പരിഭാഷപ്പെടുത്തി ചൊല്ലുകളിൽ ചേർത്ത revikumarvasu എന്ന നവവിക്കിയന്റെ സേവനം പ്രകീർത്തിക്കപ്പെടേണ്ടതുണ്ട്.
മലയാളത്തിലെ തന്നെ പഴഞ്ചൊല്ലുകൾ ആയിരക്കണക്കിനു ഇനിയും വരേണ്ടതുണ്ട്. ചൊല്ലുകളുടെ ശേഖരത്തിന്റെ ഡീജിറ്റൈസേഷം ഫലവത്താക്കാൻ വിശ്വപ്രഭ എന്ന മുതിർന്ന വിക്കിയൻ നടത്തിവരുന്ന പരീക്ഷണങ്ങൾ ഫലപ്രാപ്തിയെത്തിയാൽ വിക്കിചൊല്ലുകൾക്കായിരിക്കും ഏറ്റവും വലിയ നേട്ടം.