വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/138

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൊഹാൻ നിയൂഹോഫ് റാണിയെ മുഖം കാണിക്കുന്നു.
ജൊഹാൻ നിയൂഹോഫ് റാണിയെ മുഖം കാണിക്കുന്നു.

1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. ഇവരാണ് കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി. റാണിയുടെ ഭരണകാലത്ത് 1679-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകപ്പെട്ടു. അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത്. റാണി, ക്രിസ്തുവർഷം 1698 ജൂലൈയിൽ മരിച്ചതായി പറയപ്പെടുന്നു.