വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിഖരഹസ്തം
ശിഖരഹസ്തം

ശാസ്ത്രീയനൃത്തരൂപങ്ങളിലെ ആംഗികാഭിനയത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഹസ്താഭിനയത്തിന്. ഹസ്താഭിനയം ഹസ്തമുദ്രകളിലൂടെയാണ് നിർവ്വഹിക്കുന്നത്. സംസാരഭാഷയിലെ അക്ഷരമാല പോലെയാണ് ആംഗ്യഭാഷയിലെ ഹസ്തമുദ്രകൾ. നാട്യശാസ്ത്രത്തിലെ ഒമ്പതാം അദ്ധ്യായം ഹസ്തമുദ്രകളെപ്പറ്റിയാണ്. അഭിനയഹസ്തം, നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട്. ആശയസം‌വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്. ഒരു കൈ കൊണ്ട് കാണിക്കുന്ന അസം‌യുക്തം, രണ്ട് കൈകൾ ‍കൊണ്ട് കാണിക്കുന്ന സം‌യുക്തം എന്നിങ്ങനെ മുദ്രകൾ രണ്ട് വിധമുണ്ട്. നാട്യശാസ്ത്രപ്രകാരം അഭിനയഹസ്തങ്ങൾ 37 ആണ്‌ അതിൽ 24 എണ്ണം അസംയുക്തമാണ്‌.

ഒരു അസം‌യുക്തമുദ്രയായ ശിഖരഹസ്തമാണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>