വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നക്കുട്ടുറുവൻ
ചിന്നക്കുട്ടുറുവൻ

കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകൾക്കിടയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

ചിന്നക്കുട്ടുറുവന്റെ പ്രധാന ആഹാരം ചെറിയ പഴങ്ങളും പലതരം കായ്കളുമാണ്‌. അരയാൽ, വേപ്പ്, പേരാൽ, കഴനി, മഞ്ഞപ്പാവിട്ട എന്നിവയുടെ പഴങ്ങൾ ഇവക്ക് ഇഷ്ടമാണ്‌. നിലത്തിറങ്ങാൻ ഇഷ്ടപ്പെടുന്നില്ല എങ്കിലും അരിപ്പൂച്ചെടിയുടെ കായ്ക്കൾ ഭക്ഷിക്കാനായി ചിലപ്പോൾ തീരെ താഴ്ന്ന കൊമ്പുകളിൽ വന്നിരിക്കാറുണ്ട്.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>