വികെ വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വി.കെ വിജയൻ ഇലന്തൂർ പരിയാരം ദേശത്ത് ജനിച്ചു. രാഷ്ട്രീയ സാമൂഹിക സാമുദായിക പ്രവർത്തനായിരുന്നു. സിപിഎം കൊല്ലം ജില്ലാ കമ്മറ്റി അംഗമായിരുന്നു. അടിയന്തരാവസ്ഥ വിലക്കുകൾ ലംഘിച്ചതിന് ജയിൽ വാസം അനുഭവിക്കുകയും, ക്രൂര മർദ്ദനത്തിനു ഇരയാകുകയും ചെയ്തു. ഇതേ തുടർന്ന് ഇന്ത്യൻ പോസ്റ്റൽ സർവീസിൽ നിന്നും പിരിച്ചുവിട്ടു. സാംബവർ സമുദായ സംഘടനകളുടെ നേതൃത്വ പദവികൾ വഹിച്ചിട്ടുണ്ട്. 1977ൽ സാംബവ സംയോജന സമിതി കൺവീനർ, ഏകോപന സമിതി ജനറൽ കൺവീനർ, 1979 കേരള സാംബവർ സൊസൈറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറി, 1996ൽ അഖില കേരള ഹിന്ദു സാംബവർ മഹാസഭ ജനറൽ സെക്രട്ടറി എന്നി പദവികൾ വഹിച്ചു. 2006 ഏപ്രിൽ 13 ന് അന്തരിച്ചു. യുവദർശനം പത്രാധിപർ രതീഷ് കെ.വി മകനാണ്.

"https://ml.wikipedia.org/w/index.php?title=വികെ_വിജയൻ&oldid=3898464" എന്ന താളിൽനിന്ന് ശേഖരിച്ചത്