വാട്ടർവ്ലിയെറ്റ്, ന്യൂയോർക്ക്

Coordinates: 42°43′29″N 73°42′22″W / 42.72472°N 73.70611°W / 42.72472; -73.70611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാട്ടർവ്ലിയെറ്റ്
City of Watervliet
Watervliet as seen when entering the city on Congress Street Bridge from Troy
Watervliet as seen when entering the city on Congress Street Bridge from Troy
ശബ്ദോത്പത്തി: From Dutch for "water brook, or water stream"
Nickname(s): 
ദ ആർസണൽ സിറ്റി
Location in Albany County and the state of New York.
Location in Albany County and the state of New York.
Location of New York in the United States
Location of New York in the United States
Watervliet is located in New York
Watervliet
Watervliet
Location in New York
Watervliet is located in the United States
Watervliet
Watervliet
Watervliet (the United States)
Coordinates: 42°43′29″N 73°42′22″W / 42.72472°N 73.70611°W / 42.72472; -73.70611
CountryUnited States
StateNew York
CountyAlbany
Incorporation as city1896
ഭരണസമ്പ്രദായം
 • MayorCharles Patricelli(D)
 • General Manager
  • Barbara A. Diamond(D)
  • Peter M. Torncello(D)
Jeremy Smith
വിസ്തീർണ്ണം
 • ആകെ1.48 ച മൈ (3.82 ച.കി.മീ.)
 • ഭൂമി1.34 ച മൈ (3.48 ച.കി.മീ.)
 • ജലം0.13 ച മൈ (0.34 ച.കി.മീ.)
ഉയരം
30 അടി (9 മീ)
താഴ്ന്ന സ്ഥലം
0 അടി (0 മീ)
ജനസംഖ്യ
 (2010)
 • ആകെ10,254
 • കണക്ക് 
(2019)[2]
9,900
 • ജനസാന്ദ്രത7,360.59/ച മൈ (2,840.91/ച.കി.മീ.)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP Code
12189
ഏരിയ കോഡ്518
FIPS code36-001-78674
FIPS code36-78674[3]
GNIS feature ID0968918[4]
Wikimedia CommonsWatervliet, New York
വെബ്സൈറ്റ്www.watervliet.com

വാട്ടർവ്ലിയെറ്റ് (/wɔːtərˈvlt/ waw-tər-VLEET or /wɔːtərvəˈlt/ waw-tər-və-LEET) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ആൽബനി കൗണ്ടിയിലെ ഒരു നഗരമാണ് . 2010 ലെ യു.എസ് സെൻസസ് അനുസരിച്ചുള്ള ഈ നഗരത്തിലെ ജനസംഖ്യ 10,254 ആയിരുന്നു.[5] സംസ്ഥാന തലസ്ഥാനമായ ആൽബനിയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന വാട്ടർവ്ലിയെറ്റ് നഗരത്തിന്റെ, വടക്ക്, പടിഞ്ഞാറ്, തെക്ക് അതിർത്തികളിൽ കൊളോണി പട്ടണം സ്ഥിതിചെയ്യുന്നു. ഈ നഗരം "ആഴ്സണൽ സിറ്റി" എന്ന അപരനാമത്തിലും അറിയപ്പെടുന്നുണ്ട്.[6]

ചരിത്രം[തിരുത്തുക]

1609 -ൽ പര്യവേക്ഷകനായ ഹെൻറി ഹഡ്സൺ വാട്ടർവ്ലിയെറ്റ് പ്രദേശത്ത് എത്തിച്ചേർന്നു. ഡച്ച് വ്യാപാരിയായിരുന്ന കിലിയൻ വാൻ റെൻസിലെയറുടെ നേതൃത്വത്തിൽ റെൻസലയേർസ്വിക്ക് രക്ഷാധികാരിത്വത്തിന്റെ ഭാഗമായി ഈ പ്രദേശം ആദ്യമായി 1643 -ൽ ഒരു കുടിയേറ്റ കേന്ദ്രമായിത്തീർന്നു. 1710 -ൽ ഡെറിക് വാൻ ഡെർ ഹെയ്ഡൻ എന്ന വ്യക്തി ബ്ലീക്കർ ഫാമിൽ നിന്ന് (16 ആം തെരുവിന് സമീപം) ഹഡ്സൺ നദിക്ക് കുറുകെ ട്രോയിയിലേക്ക് ഒരു കടത്ത് സേവനം ഏർപ്പെടുത്തി. വിപ്ലവ യുദ്ധസമയത്ത് സൈന്യം 1777 -ൽ സരടോഗ യുദ്ധത്തിനായി ബെമിസ് ഹൈറ്റ്സിലേക്കും സ്റ്റിൽ വാട്ടറിലേക്കും നയിക്കുന്ന വഴിയിൽ ഈ ഫെറി സംവിധാനം ഉപയോഗിച്ചിരുന്നു. 1786 -ൽ, ഫെറി സ്ട്രീറ്റിൽ (ഇന്നത്തെ 14 ആം തെരുവ്) രണ്ടാമത്തെ കടത്ത് സേവനം ട്രായിയിലേക്ക് ആരംഭിച്ചു.[7] അക്കാലത്ത് ആൽബാനി നഗരം നിലനിന്നിരുന്ന പ്രദേശമൊഴിച്ചുള്ള ഇന്നത്തെ ആൽബനി കൗണ്ടി മുഴുവനും ഉൾപ്പെടുത്തിക്കൊണ്ട് 1788-ൽ വാട്ടർവ്ലിയെറ്റ് പട്ടണം സ്ഥാപിക്കപ്പെട്ടു. വാട്ടർവ്ലിയെറ്റ് പട്ടണപ്രദേശത്തിൽ നിന്ന് പിൽക്കാലത്ത് മറ്റനേകം പട്ടണങ്ങൾ സൃഷ്ടിക്കപ്പെട്ടതിനാൽ, ഈ നഗരം കൗണ്ടിയിലെ "പട്ടണങ്ങളുടെ മാതാവ്" ആയി കണക്കാക്കപ്പെടുന്നു. റിവർ, ഫെറി തെരുവുകളുടെ (ബ്രോഡ്‍വേ, 14 ആം നമ്പർ തെരുവുകൾ) മൂലയ്ക്കായി 1816 ൽ ആദ്യ തപാലാപ്പീസ് സ്ഥാപിക്കപ്പെട്ടതോടെ ഇതിന് വാട്ടർവ്ലിയെറ്റ് എന്ന പേര് ലഭിച്ചു.[8]

1866 ലെ വെസ്റ്റ് ട്രോയ്

ഭാവി നഗരത്തിന്റെ സ്ഥാനം ഗിബ്ബോൺസ്‌വില്ലെ ഗ്രാമം (1824) അതിന്റെ പിൻഗാമിയായ വെസ്റ്റ് ട്രോയി, വാഷിംഗ്ടൺ കുഗ്രാമം (പിന്നീട് പോർട്ട് ഷൂയ്ലർ) എന്നിവ ഏറ്റെടുത്തു.[9] വടക്ക് ബഫല്ലോ സ്ട്രീറ്റിൽ നിന്നാരംഭിക്കുന്ന (ബ്രോഡ്‌വേ, 15 –ആം തെരുവ് എന്നിവ) ജോൺ ബ്ലീക്കറുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിക്കളം മുതൽ   25 -ആം സ്ട്രീറ്റിനു സമീപത്തെ ഊതൌട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിക്കളം വരെ വ്യാപിച്ചുകിടന്ന പ്രദേശങ്ങൾ 1823 -ൽ ഫിലിപ്പ് ഷൂയ്ലർ, ഐസായ്സ് വാറൻ, റിച്ചാർഡ് പി. ഹാർട്ട്, നാഥൻ വാറൻ എന്നിവർചേർന്ന് വാങ്ങുകയും അവർ അതിന് വെസ്റ്റ് ട്രോയ് എന്ന് പേര് നൽകുകുയും ചെയ്തു. നോർത്ത് സ്ട്രീറ്റ് (എട്ടാം തെരുവ്) മുതൽ ബഫല്ലോ സ്ട്രീറ്റ് (15 -ആം തെരുവ്) വരെ വ്യാപിച്ചുകിടക്കുന്ന ജെയിംസ് ഗിബ്ബോൺസിന്റെ (1805 -ൽ അദ്ദേഹം വാങ്ങിയ) കൃഷിയിടമായിരുന്നു ഗിബൺസ്വില്ലെ.[10] 1814 -ന് മുമ്പ് ഒരു സ്ഥിര കുടിയേറ്റ പ്രദേശമായി മാറിയിരുന്ന വാഷിംഗ്ടൺ, ഗിബ്ബോൺസ്‌വില്ലിന് തെക്ക് ഭാഗവും ഇന്നത്തെ ആഴ്‌സണലിന് തെക്കുള്ള വാട്ടർവ്ലിയെറ്റ് പ്രദേശവും ഉൾപ്പെട്ടതും 1827 ൽ പോർട്ട് ഷയ്ലർ എന്നറിയപ്പെട്ടിരുന്നതുമായിരുന്നു.[11] ഗിബ്ബോൺസ്‌വില്ലെ, വെസ്റ്റ് ട്രോയി പട്ടണങ്ങൾ അടുത്തടുത്തായി ഇരുന്നിട്ടും (വെസ്റ്റ് ട്രോയ് ഗിബ്ബോൺസ്‌വില്ലെയുടെ വടക്കൻ അതിർത്തിയിൽ കിടക്കുന്നു), രണ്ടും തമ്മിലുണ്ടായിരുന്ന കിടമത്സരം ഇരു പട്ടണങ്ങളുടേയും തെരുവുകളുടെ നാമകരണങ്ങളിലും പ്രതിഫലിച്ചിരുന്നു.[12] 1824 -ൽ ഗിബൺസ്വില്ലെ ഒരു ഗ്രാമമായി സംയോജിപ്പിക്കപ്പെടുകയും, 1836 -ൽ ഗിബൺസ്വില്ലെ, പോർട്ട് ഷൂലർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ചേർത്ത് വെസ്റ്റ് ട്രോയ് ഗ്രാമമായി സംയോജിപ്പിച്ചപ്പോൾ ഇത് റദ്ദാക്കപ്പെടുകയും ചെയ്തു.[13] 1847 -ൽ വാട്ടർവ്ലിയെറ്റ് തപാലോഫിസ് അതിന്റെ പേര് വെസ്റ്റ് ട്രോയ് എന്നാക്കി മാറ്റി. 1830 -ൽ ഗിബൺസ്വില്ലിൽ 559, വെസ്റ്റ് ട്രോയിയിൽ 510, പോർട്ട് ഷൂയ്ലറിൽ 450 എന്നിങ്ങനെയായിരുന്നു ഈ പ്രദേശങ്ങളിലെ ജനസംഖ്യ. 1865-ൽ, ഇന്നത്തെ വാട്ടർവ്ലിയെറ്റ് ട്രോയ് ജില്ലയ്ക്കുള്ളിലെ ക്യാപ്പിറ്റൽ പോലീസ് ഫോർസിലേയ്ക്ക് ഉൾപ്പെടുത്തപ്പെട്ടു. മുനിസിപ്പൽ പോലീസിന്റെ പ്രാദേശിക ഏകീകരണത്തിനുള്ള ഈ ശ്രമം പരാജയപ്പെട്ടതോടെ 1870 -ൽ വെസ്റ്റ് ട്രോയ് പോലീസ് സേന സംഘടിപ്പിക്കപ്പെട്ടു.[14]

1895 ആയപ്പോഴേക്കും വാട്ടർവ്ലിയെറ്റ് എന്നറിയപ്പെട്ടിരുന്ന പട്ടണം ഇന്നത്തെ നഗരമായ വാട്ടർവലിയറ്റ് (അക്കാലത്ത് വെസ്റ്റ് ട്രോയ് ഗ്രാമം) കൊളോനി പട്ടണം, ഗ്രീൻ ഐലന്റ് ഗ്രാമം/പട്ടണം എന്നിവയുൾപ്പെട്ട ഒരു പ്രദേശമായി ചുരുങ്ങി. 1895 -ൽ കോളനി പട്ടണം ഇതിൽനിന്ന് വിട്ടുപോകുകയും, ഗ്രീൻ ഐലന്റ് സ്വന്തമായി ഒരു പട്ടണമായി മാറിയ അതേ സമയംതന്നെ 1896 -ൽ വാട്ടർവ്ലിയെറ്റ് നഗരം സംയോജിപ്പിക്കപ്പെടുകയും ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ബെൽ ഫൗണ്ടറിയുടെ സ്ഥാപനത്തോടെ വാട്ടർവ്ലിയെറ്റ് അതിന്റെ അയൽപട്ടണങ്ങളായ കോഹോസ്, ട്രോയ് എന്നിവയെപ്പോലെ ഒരു പ്രധാന നിർമ്മാണ സമൂഹമായി മാറി. 14, 15 തെരുവുകൾ‌ക്കിടയിൽ, വാട്ടർ സ്ട്രീറ്റിൽ (ബ്രോഡ്‌വേ) ആദ്യ ഫൗണ്ടറി ജൂലിയസ് ഹാങ്ക്സും, ഗിബൺസ്വില്ലിലെ ആദ്യത്തെ ബെൽ ഫൗണ്ടറി 1826 ൽ ആൻഡ്രൂ മെനെല്ലി സീനിയറും സ്ഥാപിക്കുകയും ഇത് മെനിലി ബെൽ ഫൗണ്ടറി എന്ന കമ്പനിയുടെ ഉത്ഭവത്തിനു കാരണമാകുകയുംചെയ്തു.[15] അയവ മുതൽ ചെക്ക് റിപ്പബ്ലിക് വരെയുള്ള പ്രദേശങ്ങളിൽ ഇന്നും ഉപയോഗത്തിലുള്ള ആയിരക്കണക്കിന് നാഴിക മണികൾ ഈ സ്ഥാപനം നിർമ്മിച്ചിരുന്നു.

1813 -ൽ, യുഎസ് ഫെഡറൽ ഗവൺമെന്റ് ഗിബ്ബോൺസ്വില്ലിലെ ജെയിംസ് ഗിബ്ബൺസിൽ നിന്ന് 12 ഏക്കർ (49,000 ചതുരശ്ര കിലോമീറ്റർ), 1828 -ൽ മറ്റൊരു 30 ഏക്കർ (120,000 ചതുരശ്ര കിലോമീറ്റർ) ഭൂമി വാങ്ങിയതൊടൊപ്പം എസ്.എസ്. വാണ്ടലിൽ നിന്നും മറ്റുള്ളവരിൽനിന്നുമായി ചില പ്രദേശങ്ങൾക്കൂടി വിലയ്ക്കു വാങ്ങിയിരുന്നു.[16]1812 ലെ യുദ്ധകാലത്ത് 1813 ൽ സ്ഥാപിക്കപ്പെട്ട വാട്ടർവ്ലിയെറ്റ് ആഴ്സണലിന്റെ സൈറ്റായി ഈ ഭൂമി ഉപയോഗിക്കുകയും ഇത് വലിയ കാലിബർ പീരങ്കികളുടെ ഏക നിർമ്മാണ കേന്ദ്രമായിത്തീരുകയും ചെയ്തു. യു.എസ്. ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും 1860 -ലെ ലോക ചാമ്പ്യൻ പട്ടത്തിനായി മത്സരിക്കുകയും ചെയ്തിരുന്ന ജോൺ സി. ഹീനാൻ ഒരിക്കൽ ഈ ആയുധപ്പുരയിൽ ജോലി ചെയ്തിരുന്നു.[17]

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള നഗരത്തിന്റെ ആകെ വിസ്തീർണ്ണം 1.5 ചതുരശ്ര മൈൽ (3.8 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 1.4 ചതുരശ്ര മൈൽ (3.5 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി  0.12 ചതുരശ്ര മൈൽ (0.3 ചതുരശ്ര കിലോമീറ്റർ) അതായത് 8.79 ശതമാനം ഭൂപ്രദേശം വെള്ളവുമാണ്.[18]

വാട്ടർവ്ലിയെറ്റ് നഗരത്തിന്റെ മൂന്ന് വശങ്ങളിലായി കൊളോണി പട്ടണം (വടക്കുഭാഗത്ത് മേപ്പിൾവുഡ് കുഗ്രാമം, പടിഞ്ഞാറ് ലാതം, മാൻസ്വില്ലെ എന്നീ കുഗ്രാമങ്ങൾ, തെക്ക് ഷൂയ്ലർ ഹൈറ്റ്സ് എന്ന കുഗ്രാമം) സ്ഥിതിചെയ്യുന്നു . വാട്ടർവ്ലിയെറ്റിന്റെ വടക്കുകിഴക്കൻ കോണിൽ ഗ്രീൻ ഐലന്റ് പട്ടണ, ഗ്രാമം അതിരിടുന്നു. ഗ്രീൻ ഐലന്റിന്റെ തെക്ക്, വാട്ടർവ്ലിയെറ്റിന് കിഴക്കുഭാഗത്ത് ഹഡ്സൺ നദിയാണ് അതിര് (ഇത് അൽബാനി കൗണ്ടിക്കും റെൻസീലർ കൗണ്ടിക്കും ഇടയിലുള്ള അതിർത്തിയായി പ്രവർത്തിക്കുന്നു). വാട്ടർവ്ലിയെറ്റിൽനിന്ന് നദിക്ക് ഏതിരേയാണ് ട്രോയ് നഗരത്തിന്റെ സ്ഥാനം. വാട്ടർവ്ലിയെറ്റ് ഭൂപ്രകൃതി മിക്കവാറും പരന്നതാണെങ്കിലും അതിന്റെ ഏറ്റവും പടിഞ്ഞാറൻ അറ്റത്തിന്റെ മധ്യഭാഗത്ത് ഒരു തീവ്ര ചരിവ് ആരംഭിക്കുന്നു (പ്രത്യേകിച്ച് വാട്ടർവ്ലിയെറ്റ് ആഴ്സണലിനും 19 –ആം നമ്പർ തെരുവിനും ഇടയിലെ ഒരിക്കൽ "ടെമ്പറൻസ് ഹിൽ" എന്ന് വിളിക്കപ്പെട്ടിരുന്ന പ്രദേശം).

St. Patrick Church as it appeared in 2012.

അവലംബം[തിരുത്തുക]

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 27, 2020.
  2. "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.
  3. "U.S. Census website". United States Census Bureau. Retrieved January 31, 2008.
  4. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
  5. "Geographic Identifiers: 2010 Demographic Profile Data (G001): Watervliet city, New York". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved June 27, 2013.
  6. Sanzone, Danielle. "Former police chief allegedly stole money from funeral home". The Record.
  7. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  8. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  9. Howell, George (1886). Bi-centennial History of County of Albany, 1609–1886. W.W. Munsell & Company. pp. 974–993. Retrieved April 5, 2009. bi-centennial history of county of albany.
  10. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  11. Howell, George (1886). Bi-centennial History of County of Albany, 1609–1886. W.W. Munsell & Company. pp. 974–993. Retrieved April 5, 2009. bi-centennial history of county of albany.
  12. Howell, George (1886). Bi-centennial History of County of Albany, 1609–1886. W.W. Munsell & Company. pp. 974–993. Retrieved April 5, 2009. bi-centennial history of county of albany.
  13. Howell, George (1886). Bi-centennial History of County of Albany, 1609–1886. W.W. Munsell & Company. pp. 974–993. Retrieved April 5, 2009. bi-centennial history of county of albany.
  14. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  15. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  16. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  17. Myers, James T. "History of the City of Watervliet: 1630–1910". Henry Stowell & Son. Retrieved December 31, 2009.
  18. "Geographic Identifiers: 2010 Demographic Profile Data (G001): Watervliet city, New York". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved June 27, 2013.