വലിയ ചെങ്കൊക്കൻ ആള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വലിയ ചെങ്കൊക്കൻ ആള | |
|---|---|
| Adult in summer plumage | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Sternidae |
| ജനുസ്സ്: | Hydroprogne Linnaeus, 1758 |
| വർഗ്ഗം: | H. caspia |
| ശാസ്ത്രീയ നാമം | |
| Hydroprogne caspia (Pallas, 1770) |
|
ചുകന്ന ചുണ്ടുള്ള വലിയ കടൽ പക്ഷി വർഗ്ഗമാണ് വലിയ ചെങ്കൊക്കൻ ആള. ഇംഗ്ലീഷിൽ Caspian Tern എന്നാണ് പേര്. കറുത്ത കാലുകളും, പുറവും ചിറകുകളുടെ മേൽഭാഗവും നേർത്ത ചാരനിറവുമാണ്. തലയിലെ തൊപ്പി പ്രജനനകാലത്ത് നല്ല കറുപ്പും അല്ലാത്തപ്പോൾ തവിട്ടുനിറത്തിൽ വരകളും കാണാം. ചിറകിന്റെ അടിവശത്ത് അഗ്രഭാഗം ഇരുണ്ട ചാരനിറവും, ബാക്കി ശരീരഭാഗം മുഴുവൻ തൂവെള്ളയും. കാക്കയോളം വലുപ്പമുള്ള ഇവ കൊക്ക് സദാസമയവും താഴോട്ട് പിടിച്ചാണ് പറക്കാറുള്ളത്.
പുറത്തേക്ക് ഉള്ള കണ്ണികൾ [തിരുത്തുക]
- Caspian Tern Information and Photographs South Dakota Birds and Birding
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'വലിയ ചെങ്കൊക്കൻ ആള' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.