വലകടിയൻ കടൽപാമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വലകടിയൻ കടൽപാമ്പ് (Beaked seasnake) |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Hydrophiidae |
| ജനുസ്സ്: | Enhydrina |
| വർഗ്ഗം: | E. schistosa |
| ശാസ്ത്രീയ നാമം | |
| Enhydrina schistosa (Daudin, 1803) |
|
നമ്മുടെ കടൽത്തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു തരം കടൽപ്പാമ്പാണ് വലകടിയൻ കടൽപാമ്പ് (hook-nosed sea snake). ശരീരത്തിന് ഇളം നീലകലർന്ന ചാരനിറമാണ്. വാൽ തുഴയുടെ ആകൃതിയിലും. ശരാശരി ഒന്നര മീറ്ററോളമാണ് നീളം. മഴക്കാലം കഴിയുമ്പോൾ മീൻപിടുത്തക്കാരുടെ വലയിൽ കുടുങ്ങി ഈ പാമ്പുകൾ കരയിലെത്താറൂണ്ട്. വലയിൽ കടിച്ച് പിടിച്ചിരിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാന് വലകടിയൻ കടൽപാമ്പ് എന്ന് വിളിയ്ക്കുന്നത്. മൂർഖനേക്കാൾ പത്തിരട്ടി വീര്യമുള്ള [അവലംബം ആവശ്യമാണ്] വിഷപ്പാമ്പാണെങ്കിലും ഇവ അപൂർവ്വമായി മാത്രമേ കടിയ്ക്കാറുള്ളു. വലകടിയൻ_കടൽപാമ്പ് കുഞ്ഞുങ്ങളെ പ്രസവിയ്ക്കുകയാണ് ചെയ്യുക. ഒരു പ്രസവത്തിൽ 4 മുതൽ 9 വരെ കുഞ്ഞുങ്ങളുണ്ടാവും. മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം. വെള്ളവയറൻ പരുന്തിന്റെ പ്രധാന ഭക്ഷണം ഈ കടൽ പാമ്പുകളാണ്.