ല ഫ്യൂൻസന്താ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ല ഫ്യൂൻസന്താ
കലാകാരൻJulio Romero de Torres
വർഷം1929
MediumOil on canvas
അളവുകൾ100 cm × 80 cm (39 in × 31 in)
സ്ഥാനംPrivate collection

സ്പാനിഷ് കലാകാരനായിരുന്ന ജൂലിയോ റോമോറോ ഡെ ടോറസിന്റെ മോഡലുകളിൽ ഒരാളായിരുന്ന മരിയ തെരേസ ലോപ്പസ് ഗോൺസാൽസിനെ ചിത്രീകരിക്കുന്ന ഒരു ഛായാചിത്രമാണ് ല ഫ്യൂൻസന്താ. ഗോൺസാൽസ് അവരുടെ കൈകൾ ഒരു ചെമ്പ് കുട്ടകത്തിൽ വിശ്രമിക്കുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 1929 ലെ ഒരു ശരത്കാലത്താണ് ടോറസ് ഈ ചിത്രം ചിത്രീകരിച്ചത്. അപ്പോൾതന്നെ ടോറസ്, ലാ ചിക്കിത പിക്കോണറ, ബോഡഗാസ് ക്രൂസ് കൺഡെ എന്നീ ചിത്രങ്ങളും പൂർത്തിയാക്കിയിരുന്നു.

അർജന്റീനയിൽ ജനിച്ച ഗോൺസാലസ് അവരുടെ കുടുംബത്തോടൊപ്പം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ടോറസിന്റെ സ്വദേശമായ കൊർഡോബയിലേക്ക് താമസം മാറി.[1] പതിനാലാമത്തെ വയസ്സിൽ ടോറോസേയ്ക്ക് വേണ്ടി ആദ്യമായി മാതൃകയായി ഇരുന്നു കൊണ്ട് ഗോൺസാൽസ് ടോറസുമായി ഏറ്റവും അടുത്ത ബന്ധമുള്ള, ടോറസിന്റെ ഇഷ്ടപ്പെട്ട മാതൃകകളിൽ ഒരാളായിത്തീരുകയും ചെയ്തു.[1] ആന്തലൂഷ്യൻ സൗന്ദര്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന ഈ ചിത്രം 25 വർഷക്കാലം സ്പാനിഷ് നാഷണൽ കോൺഷ്യസിൻറെ 100 പെസറ്റ ബാങ്ക്നോട്ടിൽ ചിത്രീകരിച്ചിരുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Iconic Cultural Image Heads Selection of Works by Top Spanish Artists" (PDF). Sotheby's. Retrieved 16 Aug 2015.
"https://ml.wikipedia.org/w/index.php?title=ല_ഫ്യൂൻസന്താ&oldid=3919146" എന്ന താളിൽനിന്ന് ശേഖരിച്ചത്