ലെസ്‌ലി ഉഡ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്രായേൽ വംശജയായ ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയും ഡോക്യുമെന്ററി സംവിധായികയുമാണ് ലെസ്‌ലി ഉഡ്വിൻ.

ജീവിതരേഖ[തിരുത്തുക]

യു.കെയിലെ ബിർമിംഗ്ഹാമിൽ ജനിച്ചു. ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് ബഫ്റ്റ പുരസ്കാരത്തിന് അർഹയായി. മർച്ചന്റ് ഓഫ് വെനീസ് എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായി. ഇവർ സംവിധാനം ചെയ്ത 'ഇന്ത്യാസ് ഡോട്ടർ' എന്ന നിർഭയ പെൺകുട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിന്റെ എതിർപ്പ് മറികടന്ന് ബിബിസി ഫോർ ചാനൽ വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. സ്ത്രീകളോടുള്ള പുരുഷമനോഭാവം തുറന്നുകാട്ടുകയാണ് ഡോക്യുമെന്ററിയിലൂടെ ലക്ഷ്യമിട്ടതെന്നാണ് സംവിധായികയുടെ നിലപാട്.

ഇന്ത്യാസ് ഡോട്ടർ[തിരുത്തുക]

ഡൽഹി കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ കഥ പറയുന്നതാണ് ഈ ഡോക്യുമെന്ററി. രണ്ടു വർഷം സമയമെടുത്ത് ചിത്രീകരിച്ച ഈ ഡോക്യുമെന്ററി, ലിംഗസമത്വം, പുരുഷമനോഭാവം തുടങ്ങിയവയൊക്കെ ചർച്ച ചെയ്യുന്നതാണ്. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-07. Retrieved 2015-03-05.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെസ്‌ലി_ഉഡ്വിൻ&oldid=3644025" എന്ന താളിൽനിന്ന് ശേഖരിച്ചത്