റോബിൻസൺ ക്രൂസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബിൻസൺ ക്രൂസോ
Robinson Cruose 1719 1st edition.jpg
കർത്താവ് ഡാനിയൽ ഡീഫോ
രാജ്യം ഇംഗ്ലണ്ട്
ഭാഷ ഇംഗ്ലീഷ്
സാഹിത്യവിഭാഗം നോവൽ
പ്രസിദ്ധീകരിച്ച വർഷം 25 ഏപ്രിൽ 1719

ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവൽ ആണ് റോബിൻസൺ ക്രൂസോ . ഇംഗ്ലീഷ് പത്ര പ്രവർത്തകനും നോവലിസ്റ്റും ലഘു ലേഖാകാരനുമായ ഡാനിയൽ ഡീഫോ ആണ് ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവു. ഒരു സാങ്കല്പിക കഥയാണ് റോബിൻസൺ ക്രൂസോ.എങ്കിലും ഇതെഴുതാൻ ശരിക്കുള്ള ഒരു സംഭവം ഡീഫോയ്ക്‌ പ്രചോദനമായി. റോബിൻസൺ ക്രൂസോ എഴുതുന്ന ഒരു ഡയറിയായിട്ടാണ് ഈ കഥ.

വില്ലിം ഡാമ്പിയർ എന്നൊരാളുടെ നേതൃത്വത്തിൽ ഒരു യാത്ര സംഘം പസഫിക്‌ സമുദ്രത്തിൽ പര്യടനത്തിനു തിരിച്ചു.സ്കോട്ട്‌ലൻടുകാരനായ അലക്സാണ്ടർ സെല്കിർക്ക്‌ എന്നൊരാളും കൂട്ടത്തിൽ ഉണ്ടായിരുന്നു. യാത്രക്കിടയിൽ ക്യാപ്ടനുമായി വഴക്കുണ്ടാക്കിയ അയാൾ വിജനമായ ഒരു ദ്വീപിൽ ഇറങ്ങാൻ വാശി പിടിച്ചു. പിന്നീട് അഞ്ചു വർഷക്കാലം അവിടെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടേണ്ടി വന്ന അദ്ദേഹത്തെ ഒരു ഇംഗ്ലീഷ് കപ്പൽ രക്ഷിച് നാട്ടിൽ എത്തിച്ചു.ഈ കഥ പത്രങ്ങളിൽ വന്നു.സെല്കിർക്കിന്റെ അനുഭവങ്ങൾ ഡീഫോയെ വല്ലാതെ ആകർഷിച്ചു. ആ കഥയുടെ പശ്ചാത്തലത്തിൽ ആണ് റോബിൻസൺ ക്രൂസോയുടെ രചന. ലോകം ചുറ്റിക്കാണാൻ ഇറങ്ങിയ ഒരു യുവാവാണ് റോബിൻസൺ ക്രൂസോ. കടൽ യാത്രയ്കിടയിൽ അദ്ദേഹത്തിന്റെ കപ്പൽ അപകടത്തിൽ പെട്ടു. തുടർന്ന് മനുഷ്യ വാസം ഇല്ലാത്ത ഒരു ദ്വീപിൽ എത്തിച്ചേർന്ന ക്രൂസോയ്ക്ക് നീണ്ട 28 വർഷം അവിടെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ അവസ്ഥ സൂക്ഷ്മമായി ആവിഷ്കരിക്കാൻ ദീഫോയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടാകാം ആ കൃതി ലോകമെങ്ങും വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തത്.

"http://ml.wikipedia.org/w/index.php?title=റോബിൻസൺ_ക്രൂസോ&oldid=1936633" എന്ന താളിൽനിന്നു ശേഖരിച്ചത്