റെഡ് ബട്ടൺ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളസംസ്ഥാനത്ത് നടപ്പിലാക്കിയ സംവിധാനമാണ് റെഡ് ബട്ടൺഅഥവാ റെഡ് ബട്ടൺ അലർട്ട് റോബോട്ടിക് സ്‌പെക്ട്രം.കേരളാ പോലീസിനാണ് ഇതിന്റെ ചുമതല.

പ്രവർത്തനം[തിരുത്തുക]

ഈ യന്ത്രത്തിന്റെ മുകളിലായി ചുവപ്പ്, പച്ച ലൈറ്റുകൾ ഉണ്ട്. പച്ചവെളിച്ചം തെളിഞ്ഞാൽ യന്ത്രം പ്രവർത്തിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. യന്ത്രം സ്ഥാപിച്ച തിരക്കേറിയ സ്ഥലത്ത് നിയമ ലംഘനങ്ങളോ, അപകടങ്ങളോ, സ്ത്രീകൾക്കെതിരെ ആക്രമണങ്ങളോ ഉണ്ടായാൽ റെഡ് ബട്ടണിൽ അമർത്തിയാൽ മതി. ചുവപ്പ് വെളിച്ചം തെളിയുന്നതിനോടൊപ്പം, അതിന്റെ താഴെയുള്ള ക്യാമറകൾ പ്രവർത്തനക്ഷമമാകും.. യന്ത്രത്തിന്റെ ചുറ്റും 360 ഡിഗ്രിയിൽ ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ ലഭ്യമാക്കും. രാത്രിയിലെ ചിത്രങ്ങൾ ലഭ്യമാക്കുന്ന ഹൈ ഡെഫിനിഷൻ ക്യാമറയാണ് ഉപയോഗിക്കുന്നത്. ഒരു യൂണിറ്റിന് ഏകദേശം നാലര ലക്ഷത്തോളം രൂപ ചെലവാകും.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-19. Retrieved 2015-08-19.
"https://ml.wikipedia.org/w/index.php?title=റെഡ്_ബട്ടൺ_പദ്ധതി&oldid=3643302" എന്ന താളിൽനിന്ന് ശേഖരിച്ചത്