റീജന്റ് വജ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീജന്റ് വജ്രം
റീജന്റ് വജ്രം
ഭാരം140.64 carats (28.128 g)
CutCushion
രൂപംകൊണ്ട രാജ്യംIndia
ഖനനം ചെയ്ത സ്ഥലംKollur Mine
കണ്ടെത്തിയത്1698
Cut byHarris, 1704–1706
യഥാർഥ ഉടമസ്ഥൻKollur Mine
നിലവിലെ ഉടമസ്ഥാവകാശംFrance (on display at the Louvre)
കണക്കാക്കുന്ന മൂല്യം~£48,000,000

കോഹിന്നൂർ രത്നത്തിനു ശേഷം ഇന്ത്യയിൽ നിന്നു ലഭിച്ച മറ്റൊരു പ്രശസ്ത വജ്രമാണ് റീജന്റ് വജ്രം. [1]

ചരിത്രം[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ഗോൽകൊണ്ടാ വജ്രഖനിയിൽ നിന്നു 1701 ലാണിത് ഖനനം ചെയ്തെടുത്തത്. 410 കാരറ്റ് തൂക്കമുണ്ടായിരുന്നു അന്നതിന്. അന്നത് സ്വന്തമാക്കിയ ജാംചന്ദ് എന്ന പാർസി വ്യാപാരി ഈസ്റ്റിന്ത്യാകമ്പനിയുടെ മദ്രാസിലെ പ്രതിനിധിയായ വില്യം പിറ്റ്സിന് 20400 പൗണ്ടിന് വിറ്റു. പിറ്റ് ഈ വജ്രം സ്വന്തമാക്കിയ ശേഷമാണ് ഇത് പിറ്റ് ഡയമണ്ട് എന്നറിയപ്പെടാൻ തുടങ്ങിയത്. വില്യം പിറ്റ് ഇത് ഇംഗ്ളണ്ടിൽ കൊണ്ടുപോയി ചെത്തി മിനുക്കി. രണ്ടു വർഷമെടുത്തു ചെത്തിമിനുക്കിയതിന് അന്ന് 5000 പൗണ്ട് ചെലവായി. ഇതോടെ 410 കാരറ്റുള്ള പിറ്റ് 140.5 കാരറ്റായി ചുരുങ്ങുകയും ചെയ്തു. ചെത്തിമിനുക്കിയ പിറ്റിന്റെ ബാക്കി ഭാഗം വിറ്റത് 7000 പൗണ്ടിനാണത്രെ. മോഷ്ടാക്കളുടെ ഭീഷണിയെ തുടർന്ന് വില്യം പിറ്റ് 1717 ൽ പിറ്റ് വജ്രം ഫ്രാൻസിന്റെ റീജന്റ് ആയിരുന്ന ഒർലൻസ് ഡ്യൂക്കിന് 13500 പൗണ്ടിനു കൈമാറി. അതിനുശേഷം പിറ്റ് ഡയമണ്ടിന് റീജന്റ് ഡയമണ്ട് എന്ന പേരുകൂടി ലഭിച്ചു. റീജന്റ് ഡയമണ്ട് കിരീടത്തിലുറപ്പിച്ച് അണിയാനുള്ള ഭാഗ്യം ലഭിച്ചത് ഫ്രാൻസിന്റെ ഭരണാധികാരിയായിരുന്ന ലൂയി 14–ാമനാണ്. 1722 ലെ കിരീട ധാരണ ചടങ്ങിൽ.

അവലംബങ്ങൾ[തിരുത്തുക]

  1. https://specials.manoramaonline.com/lifestyle/2016/diamond/article2.html
"https://ml.wikipedia.org/w/index.php?title=റീജന്റ്_വജ്രം&oldid=3937213" എന്ന താളിൽനിന്ന് ശേഖരിച്ചത്