റിതു കരിധാൾ
ദൃശ്യരൂപം
Dr. Ritu Karidhal Srivastava | |
---|---|
ജനനം | 13th April 1975 Lucknow, Uttar Pradesh, India |
തൊഴിൽ | Scientist |
സജീവ കാലം | 1997–present |
Works | Mars Orbiter Mission, Chandrayaan-2 |
ജീവിതപങ്കാളി(കൾ) | Avinash Srivastava |
കുട്ടികൾ | Aditya, Anisha |
പുരസ്കാരങ്ങൾ | ISRO Young Scientist Award |
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആർഒ) വനിതാ ശാസ്ത്രജ്ഞയാണ് റിതു കരിധാൾ.
ഉത്തർപ്രദേശിലെ ലക്‌നോ സ്വദേശിനിയാണ്.
ലക്നോ സർവകലാശാലയിൽ നിന്ന് എയ്റോസ്പെയ്സ് എൻജിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കിയ ശേഷമാണ് റിതു ബെംഗളൂരു ഐഎസ്ആർഒ കേന്ദ്രത്തിൽ ജോലിക്ക് കയറുന്നത്.[1] തുടർന്ന് 18 വർഷമായി ഐഎസ്ആർഒയിൽ ജോലിചെയ്യുന്നു. ഇക്കാലയളവിൽ ഐഎസ്ആർഒ നടത്തിയ മംഗൾയാൻ അടക്കമുള്ള പ്രധാന ദൗത്യങ്ങളിലെല്ലാം പങ്കാളിയായി. 2013 നവംബർ 5 ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ഡയറക്ടർ ആയിരുന്നു അവർ.[2] ആദ്യ ചന്ദ്രയാൻ ദൗത്യത്തിൽ ഡെപ്യൂട്ടി ഓപറേഷൻസ് ഡയറക്ടറായി പ്രവർത്തിച്ച റിതു ചന്ദ്രയാൻ-2 മിഷൻ ഡയറക്ടർ ആയിരുന്നു.[1]
റോക്കറ്റ് വുമൻ ഓഫ് ഇന്ത്യ എന്നാണ് റിതു അറിയപ്പെടുന്നത്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2007 ൽ മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം (മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൽനിന്ന് നേടി)[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "ചന്ദ്രയാൻ ടു ദൗത്യത്തിലെ വനിതാ പ്രതിഭകൾ ഇവർ; രാജ്യത്തിന് അഭിമാനിക്കാം". ManoramaOnline.
- ↑ "ലോകം കാണട്ടെ, ഐഎസ്ആർഒയിലെ ഈ പെൺകരുത്ത്". ManoramaOnline.