രോഗനിർണ്ണയോപാധികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റെതസ്കോപ്പ് ,സ്ഫിഗ്മോമാനോമീറ്റർ, ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ മാത്രമായിരുന്നു പത്തിരുപതു വർഷങ്ങൾ മുൻപുവരെ ഡോക്ടർമാരുടെ രോഗനിർണ്ണോയോപകരണങ്ങൾ . എന്നാൾ സൂക്ഷമാവയവങ്ങളുടെ പോലും ചിത്രങ്ങളെടുക്കാനും പ്രവർത്തനം തത്സമയം നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നുണ്ട് . രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അത്തരം സങ്കേതങ്ങളാണ് ഇവിടെ നൽക്കിയിരിക്കുന്നത്. സ്റ്റെതസ്ക്കോപ്പ്- - ഹൃദയംമിടിപ്പ് പരിശോധിക്കാനുള്ള ഉപകരണമാണ് . സ്ഫിഗ്മോമാനോമീറ്റർ -- രക്തസമർദ്ദമളക്കാനുള്ള ഉപകരണം. ക്ലിനിക്കൽ തെർമോമീറ്റർ-- ഊഷ്മനിലമളക്കുന്ന ഉപകരണം എം.ആർ ​​ഐ സ്കാൻ-- ഏതുതലത്തിലുമുള്ള ചിത്രങ്ങളും എടുക്കാൻ സഹായിക്കുന്നു.വികിരണ അപകടങ്ങളില്ല. എക്സ്റേ--എക്സ് രശ്മികൾ ഉപയോഗിച്ച് ഹൃദയം ,ശ്യാസകോശം മുറിവ്,ഒടിവ് , ചതവ് എന്നിവ അറിയിക്കാനുപയോഗിക്കുന്നു.വികിരണ അപകടമുണ്ട്. സി.റ്റി സ്കാൻ - എക്സറേയും കംപ്യുട്ടറുമുപയോഗിച്ച് ത്രീ ഡി ഇമേജുസൃഷ്ടിക്കുന്നി.

"https://ml.wikipedia.org/w/index.php?title=രോഗനിർണ്ണയോപാധികൾ&oldid=2458093" എന്ന താളിൽനിന്ന് ശേഖരിച്ചത്