രാമഭക്തിസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ശുദ്ധബംഗാളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമഭക്തിസാമ്രാജ്യം

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി രാമഭക്തിസാമ്രാജ്യം
ഏമാനവുലകബ്ബെനോ മനസാ
മനസേ! ആരൊക്കെയാണ് രാമനോടുള്ള
ഭക്തിയായ സാമ്രാജ്യം നേടിയത്?
അനുപല്ലവി ആ മാനവുല സന്ദർശനം
അത്യന്ത ബ്രഹ്മാനന്ദമേ
അങ്ങനെയുള്ളവരെ സന്ദർശിക്കുന്നതുതന്നെ
അത്യന്തം പരമാനന്ദമാണ്
ചരണം ഈലാഗനി വിവരിമ്പ ലേനു
ചാല സ്വാനുഭവ വേദ്യമേ
ലീലാസൃഷ്ട ജഗത്രയമനേ
കോലാഹല ത്യാഗരാജ നുതുഡഗു
ഇത് വിവരിക്കാൻപോലും ഞാൻ അശക്തനാണ്. ഇതൊക്കെ രാമനോട്
ഉപാധിരഹിതമായ ഭക്തിയുള്ളവർക്കുമാത്രം അനുഭവിച്ചറിയാൻ കഴിയുന്ന
കാര്യമാണ്. രാമൻ തന്നെയുണ്ടാക്കിയ മായാസൃഷ്ടമായ മൂന്നുലോകങ്ങളിലും
രാമനോടുള്ള ഭക്തി ആഘോഷിക്കുന്ന കാര്യം തന്നെയാണ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമഭക്തിസാമ്രാജ്യം&oldid=3490053" എന്ന താളിൽനിന്ന് ശേഖരിച്ചത്