രാമചന്ദ്ര നീ ദയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമചന്ദ്ര നീ ദയ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി രാമചന്ദ്ര നീ ദയ രാമയേല രാദയ രാമചന്ദ്ര! എന്താണ് അങ്ങയുടെ അനുഗ്രഹം ലഭിക്കാത്തത്?
അനുപല്ലവി കാമ കോടി സുന്ദരാകാര ധൃത മന്ദര
പ്രേമ മീര മുന്ദര പിലുവ രാകയുന്ദുരാ
കോടികാമദേവന്മാരുടെ സൗന്ദര്യമുള്ളവനേ, മന്ദരപർവ്വതം ചുമന്നവനേ,
എത്രസ്നേഹത്തോടെ വിളിച്ചിട്ടും അങ്ങെന്താണ് മുന്നിൽ വരാത്തത്?
ചരണം 1 കാനനംബു താപമോ കൈക മീദി കോപമോ
നേനു ജേയു പാപമോ നീകു ശക്തി ലോപമോ
കാട്ടിൽ വച്ചുണ്ടായ ക്ലേശങ്ങളോ കൈകേയിയോടുള്ള ദേഷ്യമോ ഞാൻ ചെയ്ത
പാപങ്ങളോ അതോ അതിനുള്ള കരുത്ത് അങ്ങേക്ക് ഇല്ലാത്തതിനാലോ
ചരണം 2 ആഡദന്ന രോസമോ അല നാഡുപാസമോ
മേഡ ലേനി വാസമോ മേമു ജേയു ദോസമോ
സീത അങ്ങയോട് ഇഷ്ടമില്ലാത്ത വാക്കുകൾ പറഞ്ഞതോ കാട്ടിൽ പട്ടിണിയിലായതോ
കാട്ടിൽ കൊട്ടാരങ്ങൾ ഇല്ലാത്തതോ അതോ ഞാൻ ചെയ്ത പാപങ്ങളോ
ചരണം 3 കല്ലലൈന നേയമാ കണ്ടേ നീകു ഹേയമാ
തല്ലഡില്ല ന്യായമാ ത്യാഗരാജ ഗേയമാ
അങ്ങയോടെനിക്കുള്ളത് കപടസ്നേഹമാണോ അതോ എന്നെ കാണുന്നത് ഇഷ്ടമല്ലേ
അങ്ങയെ സ്തുതിക്കുന്ന ത്യാഗരാജനെ ചിന്താകുഴപ്പത്തിലാക്കുന്നത് ന്യായമാണോ?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമചന്ദ്ര_നീ_ദയ&oldid=3534049" എന്ന താളിൽനിന്ന് ശേഖരിച്ചത്