രാജേഷ് പി.എൻ. റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
രാജേഷ് പി.എൻ. റാവു
ജനനം (1970-07-02) ജൂലൈ 2, 1970 (44 വയസ്സ്)
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
ഭവനം വാഷിങ്ടൺ, അമേരിക്ക
ദേശീയത  ഇന്ത്യ
വംശം  ഇന്ത്യ
പൗരത്വം അമേരിക്കൻ
വിദ്യാഭ്യാസം പി.എച്ച്.ഡി
തൊഴിൽ അസോസിയേറ്റ് പ്രൊഫസർ
(കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം)
വാഷിങ്ടൺ സർവകലാശാല
പ്രശസ്തി അന്തർ മസ്തിഷ്ക നിയന്ത്രണം
മതം ഹിന്ദു
വെബ്സൈറ്റ്
homes.cs.washington.edu/~rao/

വാഷിംഗ്ടൺ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ് രാജേഷ് പി.എൻ. റാവു (ജൂലൈ 2, 1970).[1] കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസിംഗ് തുടങ്ങിയ മേഖലകളിൽ വിവിധ ഗവേഷണങ്ങൾ നടത്തി വരുന്നു.

4000 വർഷത്തോളം പഴക്കമുള്ള സിന്ധു ലിപി വ്യവസ്ഥയുടെ അക്ഷരപ്പൂട്ടു തുറക്കാനുള്ള ഗവേഷണങ്ങളിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.[2] അന്തർ മസ്തിഷ്ക നിയന്ത്രണ സംവിധാനം രൂപകൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തി വരുന്ന രാജേഷ് പി.എൻ. റാവു തന്റെ ശിരസ്സിൽ ഘടിപ്പിച്ച ഇലക്ട്രോണിക് സംവിധാനത്തിൽ നിന്നും ചിന്താ തരംഗങ്ങളെ ഇന്റർനെറ്റ് വഴി അയച്ച്, വാഷിംഗ്ടൺ സർവകലാശാലയുടെ ക്യാമ്പസിൽ മറ്റൊരു ഭാഗത്ത് ഇതേ പോലുള്ള ഇലക്ട്രോണിക് സംവിധാനം ശിരസ്സിൽ ഘടിപ്പിച്ചിരുന്ന സഹപ്രവർത്തകന്റെ ചിന്തകളെ നിയന്ത്രിക്കുക വഴി ഈ മേഖലയിൽ വിജയം കണ്ടെത്തി. [3][4]

ജീവിതരേഖ[തിരുത്തുക]

1970 ജൂലൈ 2നു ചെന്നൈയിൽ ജനിച്ചു.[5]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രാജേഷ്_പി.എൻ._റാവു&oldid=1827967" എന്ന താളിൽനിന്നു ശേഖരിച്ചത്