യൂസുഫ് പഠാൻ
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | Yusuf Khan Pathan | |||
| ജനനം | 17 നവംബർ 1982 Baroda (now Vadodara), Gujarat, India |
|||
| വിളിപ്പേര് | Lethal Weapon | |||
| ഉയരം | 1.855 m (6.0) | |||
| ബാറ്റിംഗ് രീതി | Right-handed | |||
| ബൗളിംഗ് രീതി | Right arm off break | |||
| റോൾ | All-rounder | |||
| ബന്ധങ്ങൾ | Irfan Pathan (half brother) | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | India | |||
| ആദ്യ ഏകദിനം (172-ആമൻ) | 10 June 2008 v Pakistan | |||
| അവസാന ഏകദിനം | 7 December 2010 v Newzealand | |||
| ഏകദിന ഷർട്ട് നം: | 28 | |||
| Only T20I (cap 18) | 24 September 2007 v Pakistan | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 2001/02–present | Baroda | |||
| 2008 – 2010 | Rajasthan Royals | |||
| 2011 - present | Kolkata Knight Riders | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | ODIs | FC | List A | T20I |
| കളികൾ | 43 | 40 | 89 | 9 |
| നേടിയ റൺസ് | 587 | 1,997 | 1,792 | 122 |
| ബാറ്റിംഗ് ശരാശരി | 30.89 | 35.03 | 30.37 | 24.40 |
| 100-കൾ/50-കൾ | 1/3 | 4/10 | 3/9 | 0/0 |
| ഉയർന്ന സ്കോർ | 123* | 183 | 148 | 33* |
| എറിഞ്ഞ പന്തുകൾ | 668 | 7,161 | 3,055 | 89 |
| വിക്കറ്റുകൾ | 17 | 96 | 64 | 4 |
| ബൗളിംഗ് ശരാശരി | 37.64 | 33.98 | 40.26 | 29.50 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 7 | 2 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | n/a | 1 | n/a | n/a |
| മികച്ച ബൗളിംഗ് | 3/49 | 6/47 | 5/52 | 2/23 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 7/– | 43/– | 36/– | 5/– |
| ഉറവിടം: CricketArchive, 17 October 2009 | ||||
യൂസുഫ് ഖാൻ പഠാൻ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1982 നവംബർ 17ന് ബറോഡയിൽ ജനിച്ചു. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പഠാന്റെ മൂത്ത സഹോദരനാണ്.
വലം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2001-02ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.
2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വെന്റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസുഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടി20 യിലെ തന്റെ ആദ്യ ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത യൂസുഫ് ആ മത്സരത്തിൽ 8 പന്തുകളിൽ 15 റൺസ് നേടി.
2008-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യൂസുഫ് രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചു. 475,000 യു.എസ് ഡോളറിനാണ് യൂസുഫ് കരാർ ഒപ്പിട്ടത്. 2008-ലെ പ്രീമിയർ ലീഗ് ജയിച്ച റോയൽസിനു വേണ്ടി, പരമ്പരയിൽ ഫൈനൽ ഉൾപ്പെടെ 4 കളികളിൽ യൂസുഫ് മാൻ ഓഫ് ദ് മാച്ച് ആയി. പരമ്പരയിൽ ഉടനീളം പ്രകടിപ്പിച്ച മികച്ച ഫോം കാരണം അദ്ദേഹത്തിന് ഇന്ത്യൻ ഏകദിനടീമിലേക്ക് പ്രവേശനവും ലഭിച്ചു.