യുവാൻ വാങ് 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേ സമയം ഗവേഷണ ആവശ്യങ്ങൾക്കും ചാരപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ചൈനീസ് കപ്പലാണ് യുവാൻ വാങ് -5.

222 മീറ്റർ നീളവും 25.2 മീറ്റർ വീതിയുമാണ് ഈ കപ്പലിനുള്ളത്. യുവാൻ വാങ് ശ്രേണിയിലേ മൂന്നാം തലമുറ കപ്പലാണ് യുവാൻ വാങ് -5. ഉപഗ്രഹങ്ങളെയും ബാലിസ്റ്റിക് മിസൈലുകളേയും നിരീക്ഷിക്കാനും അവയുടെ സിഗ്‌നലുകൾ പിടിച്ചെടുക്കാനുമുള്ള ശേഷി ഇതിനുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സിന്റെ (എസ്എസ്എഫ്) യൂണിറ്റിന്റെ നിയന്ത്രണത്തിലാണ് കപ്പൽ. ചൈനയുടെ 708 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപ്പന ചെയ്ത കപ്പൽ 2007 സെപ്റ്റംബർ 29-ന് ചൈനയിലെ ജിയാങ്‌നാൻ ഷിപ്പ്യാർഡിലാണ് നിർമിച്ചത്. മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനും സഹായകമാകുന്ന മികച്ച ആന്റിനകളും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഈ കപ്പലിലുള്ളത്. കപ്പലിൽ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിംഗ് സാങ്കേതികവിദ്യയുണ്ട്. ചൈനയുടെ 'ലോംഗ് മാർച്ച് 5 ബി' റോക്കറ്റിന്റെ വിക്ഷേപണത്തിൽ സമുദ്ര നിരീക്ഷണത്തിലും യുവാൻ വാങ് -5 ഉപയോഗിച്ചിരുന്നു. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ ആദ്യ ലാബ് മൊഡ്യൂളിന്റെ വിക്ഷേപണത്തിൽ സമുദ്ര നിരീക്ഷണത്തിലും യുവാൻ വാങ് -5 ഉപയോഗിച്ചിരുന്നു.[1]

യുവാൻ വാങ് സീരീസിന്റെ മൂന്നാം തലമുറ ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5, 2007 സെപ്റ്റംബർ 29-ന് സർവീസിൽ പ്രവേശിച്ചു. ഇലക്ട്രോണിക് ട്രാക്കിംഗ് ഗിയർ ഘടിപ്പിച്ച യുവാൻ വാങ് 5-നെ "സ്പൈ ഷിപ്പ്" എന്ന് വിളിക്കുന്നു.[2] യുവാൻ വാങ് 5-ന്റെയും 6-ന്റെയും ജനറൽ ഡിസൈനർ 708-മത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈന ഷിപ്പ് ബിൽഡിംഗ് ഇൻഡസ്ട്രി കോർപ്പറേഷന്റെ ജനറൽ എഞ്ചിനീയർ മിസ്റ്റർ ഹുവാങ് വെയ് (黄蔚) ആയിരുന്നു.[3] യാങ്‌സിയിലെ ജിയാങ്‌യിൻ ആണ് ഇതിന്റെ ഹോം തുറമുഖം [3] യുവാൻ വാങ് 5-നെ ചൈന ഗവേഷണ കപ്പലെന്നാണ് വിളിക്കുന്നതെങ്കിലും, യുവാൻ വാങ് സീരീസിന് കീഴിൽ വരുന്ന ഈ കപ്പലുകളിൽ മിസൈലുകളും റോക്കറ്റുകളും ട്രാക്കുചെയ്യാനും വിക്ഷേപിക്കാനും സഹായിക്കുന്ന മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് പെന്റഗൺ പറയുന്നു.[4]

അവലംബം[തിരുത്തുക]

  1. "സ്വരം കടുപ്പിച്ച് ഇന്ത്യ, ത്രിശങ്കുവിൽ ലങ്ക; ചൈനീസ് ചാരക്കപ്പൽ വെല്ലുവിളിയാകുന്നതെങ്ങനെ?". Retrieved 2022-12-11.
  2. BBC News, Website. "Yuwan Wang". BBC News. BBC News. Retrieved 11 Dec 2022.
  3. 3.0 3.1 "Yuan Wang-class tracking ship", Wikipedia (in ഇംഗ്ലീഷ്), 2022-12-06, retrieved 2022-12-11
  4. "Yuan Wang 5 | ആശങ്കയുയർത്തി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു". 2022-08-16. Retrieved 2022-12-11.
"https://ml.wikipedia.org/w/index.php?title=യുവാൻ_വാങ്_5&oldid=3827539" എന്ന താളിൽനിന്ന് ശേഖരിച്ചത്