മോഷെ ദയാൻ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (മേയ് 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മോഷെ ദയാൻ | |
|---|---|
| 1915 20 മേയ്-
1981 ഒക്ടോബർ 16 (പ്രായം 66) |
|
Dayan in 1978 |
|
| ജനനസ്ഥലം | Degania, Jordan Valley, Vilayet of Beirut (then part of the Ottoman Empire) |
| മരണസ്ഥലം | Tel Aviv, Israel |
| Allegiance | British Army Haganah Israel Defence Forces |
| Years of service | 1932 - 1974 |
| പദവി | Brigade commander Lieutenant General Chief of Staff |
| യുദ്ധങ്ങൾ | World War II 1948 Arab-Israeli War Suez Crisis Six-Day war Yom Kippur War |
| ബഹുമതികൾ | Distinguished Service Order |
ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവുമായിരുന്നു മോഷേ ദയാൻ (Hebrew: משה דיין, 20 മേയ് 1915 – 16 ഒക്ടോബർ 1981).
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
[തിരുത്തുക] ആദ്യ ജീവിതം
1915 മേയ് 20-ന് ജനിച്ചു. പതിനാല് വയസ്സു മുതൽ ദയാൻ സൈനികപ്രവർത്തനങ്ങളിൽ വ്യാപൃതനായി. അറബികളുടെ ആക്രമണത്തിൽനിന്ന് ജൂത അധിവാസ മേഖലകളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചുപോന്ന ഹഗാനാ (Haganah) എന്ന ജൂതസേനയിലൂടെയായിരുന്നു പ്രവർത്തനം തുടങ്ങിയത്. ബ്രിട്ടീഷുകാരിൽനിന്ന് ഇദ്ദേഹത്തിന് പരിശീലനവും ലഭിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ ഹഗാനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 1939-ൽ ഇദ്ദേഹം അറസ്റ്റിലായി. 1941-ൽ തടവിൽനിന്നു മോചിതനായി. പിന്നീട് സിറിയയെയും ലബനനെയും മോചിപ്പിക്കാൻ സഖ്യസേനയോടൊപ്പം ദയാനും യുദ്ധത്തിൽ പങ്കെടുത്തു. ഈ യുദ്ധത്തിൽ ഇദ്ദേഹത്തിന്റെ ഇടതു കണ്ണ് നഷ്ടമായി. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഇടതുകണ്ണിന്റെ ഭാഗത്ത് കറുത്ത മറ ഉപയോഗിച്ചു തുടങ്ങിയത്. പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ ഒരു തിരിച്ചറിയൽ അടയാളമായിത്തന്നെ ഇത് കരുതപ്പെട്ടുപോന്നു.
[തിരുത്തുക] പിൽക്കാല ജീവിതം
പലസ്തീൻകാരെ പുറന്തള്ളി ഇസ്രയേൽരാജ്യം സ്ഥാപിക്കാനായി 1948-49 കാലത്ത് നടത്തിയ യുദ്ധത്തിൽ ജറുസലേം കേന്ദ്രീകരിച്ചു യുദ്ധം ചെയ്തിരുന്ന ഒരു സേനാ വിഭാഗത്തിന്റെ കമാൻഡർ ആയിരുന്നു ദയാൻ. 1953-ൽ ഇസ്രയേൽസേനയുടെ നേതൃസ്ഥാനത്തെത്തി. 1956-ലെ സിനായ് ആക്രമണത്തിനു നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 1958-ൽ സൈനികസേവനം അവസാനിപ്പിച്ചു. 1959-ൽ ഇസ്രയേൽ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1964 വരെ കൃഷിവകുപ്പുമന്ത്രിയായി പ്രവർത്തിക്കുകയുമുണ്ടായി. 1967-ലെ 'ആറു ദിവസ'യുദ്ധകാലത്ത് ഇദ്ദേഹം പ്രതിരോധമന്ത്രിപദം വഹിച്ചിരുന്നു. 1974 വരെ ഈ സ്ഥാനത്തു തുടർന്നു. 1977-ൽ വിദേശകാര്യമന്ത്രിയായി. ഇസ്രയേലും ഈജിപ്തുമായുള്ള സമാധാനക്കരാർ ഉണ്ടാക്കുന്നതിനായി ദയാൻ ഏറെ യത്നിച്ചു. ഗവണ്മെന്റിന്റെ ചില നയങ്ങളോട് പൊരുത്തപ്പെട്ടു പോകുവാൻ വിമുഖതയുണ്ടായിരുന്നതിനാൽ ഇദ്ദേഹം 1979-ൽ മന്ത്രിസ്ഥാനം രാജിവച്ചു. സ്റ്റോറി ഒഫ് മൈ ലൈഫ് (1976) എന്ന ആത്മകഥ ഉൾ പ്പെടെ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
[തിരുത്തുക] മരണം
1981 ഒ. 16-ന് ടെൽ അവീവിൽ ഇദ്ദേഹം നിര്യാതനായി.
[തിരുത്തുക] ചിത്രശാല
- ചിത്രങ്ങൾ
-
Dayan's grave in the Nahalal cemetery
-
Moshe Dayan and Menachem Begin exit from an aircraft in Andrews Air Force Base, Maryland, USA
[തിരുത്തുക] കൂടുതൽ വായനക്ക്
- Lau-Lavi, Napthali, (1968), Moshe Dayan - A Biography. English Book Store, New Delhi (First Indian Reprint 1979).
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Moshe Dayan on the Knesset website (in English)
- Raz Kletter (2003) "A Very General Archaeologist - Moshe Dayan and Israeli Archaeology" Journal of Hebrew Scriptures 4.5