മോഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെലിഫോണ്‍ ശൃഖലയിലൂടെ കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള വിവരവിനിമയം സാധ്യമാക്കുന്നതിനുള്ള ഉപകരണമാണ്‌ മോഡം. കമ്പ്യൂട്ടറിനും ടെലിഫോണ്‍ കമ്പിക്കും ഇടയിലാണ്‌ മോഡം ഘടിപ്പിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഡിജിറ്റല്‍ വിവരങ്ങളെ ടെലിഫോണ്‍ ശൃഖലയിലെ അനലോഗ് തരംഗവുമായി കലര്‍ത്തി മറ്റൊരിടത്തേക്ക് അയക്കുകയും അവിടെയുള്ള മറ്റൊരു മോഡം ഈ അനലോഗ് തരംഗത്തില്‍ നിന്നും ഡിജിറ്റല്‍ വിവരങ്ങളെ വേര്‍തിരിച്ച് കമ്പ്യൂട്ടറിനു നല്‍കുന്നു.

മോഡുലേഷന്‍ ഡീമോഡുലേഷന്‍ എന്നീ വാക്കുകളീല്‍ നിന്നാണ് മോഡം എന്നവാക്ക് ഉണായത്.ഒരു മോഡുലേറ്ററിന്റെ ധർമ്മം ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളാക്കി മാറ്റുക എന്നതാണ്.ഇത് പ്രാവര്‍ത്തികമാക്കുന്നത് എ.എസ്.കെ,എഫ്.എസ്.കെ,പി.എസ്.കെ,അഥവാ ക്യു.എ.എം എന്നീ സംവിധാനങ്ങലിലൂടേയാണ്.ഡിമോഡുലേറ്ററ് അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു.പേഴ്സണൽ കം‌പ്യൂടറുകളുമായി ആന്തരികമായോ ബാഹ്യമായോ ബന്ധിപ്പിച്ചിട്ടുള്ള മോഡമാണ് സിഗ്നലുകളെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നത്.ഈ സിഗ്നലുകൾ വഹിക്കുന്നത് പൊതുവായ വിവരശേഖരണത്തിന് (public access)സാദ്ധ്യമായ ഫോൺ ലൈനുകളിലൂടെയായിരിക്കും.

ടെലിഫോണ്‍ ശൃഖലക്കു പുറമേ കേബിള്‍ ശൃഖലകളിലൂടെയുള്ള വിവരവിനിമയത്തിനും മോഡം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] സം‌പ്രേഷണനിരക്ക്

മോഡങ്ങളെ താണവേഗതയുള്ളവ,ഉയര്‍ന്ന വേഗതയുള്ളവ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്.ഒരു സെക്കന്റില്‍ എത്ര ബിറ്റുകള്‍ അയക്കാനോ സ്വീകരിക്കാനോ ഉള്ള കഴിവിനേയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.സാധാരണയായി ഉപയോഗത്തിലുള്ള മോഡങ്ങളെ അറിയുന്നതിനുമുന്‍പ് ചിലപദങ്ങള്‍ ആദ്യം പരിചയപ്പെടേണ്ടതുണ്ട്.

[തിരുത്തുക] ബാന്‍ഡ് വിഡ്ത്

ഏതൊരു മാദ്ധ്യമത്തിലൂടേയാണോ സം‌പ്രേഷണം നടത്തുന്നത് ഏതുതരത്തിലുള്ള കോഡ്‌ഭാഷാസം‌വിധാനമാണ് (encoding) ഉപയോഗിച്ചിരിക്കുന്നതെന്നും മാദ്ധ്യമത്തിന്റെ ബാന്‍ഡ്‌വിഡ്ത് എത്രയെന്നും അറിഞ്ഞിരിക്കണം.ഓരോ ലൈനിനും സം‌പ്രേഷണം ചെയ്യാന്‍ സാധിക്കുന്ന ആവൃത്തിക്ക് ഒരു രംഗം അഥവാ ഒരു പരിധിയുണ്ട്(range). ആവൃത്തി വളരെ ചെറുതാണെങ്കില്‍ ലൈനിന്റെ ധാരിതയെ(capacitance) തരണം ചെയ്യാന്‍ സാധിക്കില്ല.ആവൃത്തി വളരെ വലുതാണെങ്കില്‍ ലൈനിന്റെ പ്രേരകത്വത്തെ(inductance) തടസപ്പെടുത്തും.ഓരോ ലൈനിനും സം‌പ്രേഷണം ചെയ്യാവുന്ന ആവൃത്തിക്ക് ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയുമുണ്ട്.ഓരോ ലൈനിനുമുള്ള ഈ രംഗത്തേയാണ് ബാന്‍ഡ്വിഡ്‌ത് എന്ന് പറയുന്നത്.

ഒരു ടെലിഫോണ്‍ ലൈനിനു സാധാരണയായി 3000ഹെര്‍ട്സ് ബാന്‍ഡ്‌വിഡ്‌ത് ആണ് ഉള്ളത്.

[തിരുത്തുക] മോഡം സ്പീഡ്

അനലോഗിനെ ഡിജിറ്റല്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും 4 രീതിയിലാണ് നടക്കുന്നത്.എ.എസ്.കെ,എഫ്.എസ്.കെ,പി.എസ്.കെ,ക്യു.എ.എം എന്നിങ്ങനെ.ഈ ഓരോ പരിവര്‍ത്തനത്തേയും ആധാരമാക്കിയാണ് മോഡം സ്പീഡ് കണക്കാക്കുന്നത്.

[തിരുത്തുക] മോഡം സ്റ്റാന്‍ഡേര്‍ഡുകള്‍

  • ബെല്‍ മോഡം

1970കളില്‍ ബെല്‍ ടെലിഫോണ്‍ കമ്പനി പുറത്തിറക്കിയ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള മോഡമാണ് ബെല്‍ മോഡം.പ്രധാനമായും ആറ് ശ്രേണികളാണ് ഇതിനുള്ളത്.103/113 ശ്രേണി, 202ശ്രേണി,212ശ്രേണി,201ശ്രേണി,208ശ്രേണി,209ശ്രേണി എന്നിങ്ങനെ.

  • ഐ.റ്റി.യു-റ്റി മോഡം സ്റ്റാന്‍ഡേര്‍ഡ്
  • ഇന്റലിജന്റ് മോഡം

[തിരുത്തുക] വിവിധ തരം മോഡങ്ങള്‍

കേബിള്‍ മോഡം സ്പ്ലിറ്റര്‍ എന്ന സം‌വിധാനം ഉപയോഗിക്കുന്നു.ഡൗണ്‍ലോഡിങ് നിരക്ക് 3-10Mbpsനും അപ്ലോഡിങ് നിരക്ക് 500Kbpsനും 1Mbpsനും ഇടക്കാണ്.

[തിരുത്തുക] അവലംബം

B.Forouzan,Introduction to Data Communication and Networking,Tata McGraw Hill

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം