മൊബൈൽ ബാങ്കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് പോലുള്ള ഒരു മൊബൈൽ ഉപകരണം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനമാണ് മൊബൈൽ ബാങ്കിംഗ്. നെറ്റ് ബാങ്കിങ്ങിനെക്കാൾ പുതിയതും സ്മാർട്ട് ഫോണുകളുടെ പ്രചാരത്തോടെ ജനകീയമായതുമാണ് മൊബൈൽ ബാങ്കിംഗ്

മൊബൈൽ ബാങ്കിംഗ് സാധാരണയായി 24 മണിക്കൂർ അടിസ്ഥാനത്തിൽ ലഭ്യമാണ്. ചില ധനകാര്യ സ്ഥാപനങ്ങൾ മൊബൈൽ ബാങ്കിംഗ് വഴി ഏതൊക്കെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാം എന്നതിന് പരിധി വയ്ക്കാറുണ്ട്. അതുപോലെ തന്നെ ഇടപാട് നടത്താവുന്ന തുകയ്ക്ക് നിയന്ത്രണവും ഉണ്ട്. മൊബൈൽ ഉപകരണത്തിലേക്കുള്ള ഇന്റർനെറ്റ് അല്ലെങ്കിൽ ഡാറ്റ കണക്ഷന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും മൊബൈൽ ബാങ്കിംഗ്. [1]

ചരിത്രം[തിരുത്തുക]

ആദ്യകാല മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എസ്.എം.എസ് വഴിയായിരുന്നു. പിന്നീട് 1999 ൽ മൊബൈൽ വെബ് ഉപയോഗം പ്രാപ്തമാക്കുന്ന WAP പിന്തുണയുള്ള സ്മാർട്ട് ഫോണുകൾ ആരംഭിച്ചതോടെ യൂറോപ്യൻ ബാങ്കുകൾ ഈ പ്ലാറ്റ്‌ഫോമിൽ മൊബൈൽ ബാങ്കിംഗ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി. [2]

സേവനങ്ങളുടെ ലഭ്യത[തിരുത്തുക]

മൊബൈൽ ബാങ്കിംഗ് വഴിയുള്ള ഇടപാടുകൾ നൽകിയിട്ടുള്ള മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു, സാധാരണയായി അക്കൗണ്ട് ബാലൻസും ഏറ്റവും പുതിയ ഇടപാടുകളുടെ ലിസ്റ്റുകളും, ഇലക്ട്രോണിക് ബിൽ പേയ്‌മെന്റുകൾ, വിദൂര ചെക്ക് നിക്ഷേപങ്ങൾ, പി 2 പി പേയ്‌മെന്റുകൾ, ഒരു ഉപഭോക്താവിന്റെ അല്ലെങ്കിൽ മറ്റൊരാളുടെ അക്കൗണ്ടുകൾക്കിടയിൽ ഫണ്ട് കൈമാറ്റം എന്നിവ ഉൾപ്പെടുന്നു. ചില ആപ്ലിക്കേഷനുകൾ സ്റ്റേറ്റ്മെന്റുകളുടെ പകർപ്പുകൾ ഡൗൺലോർഡ്‌ ചെയ്യാനും അനുവദിക്കുന്നു. [3]

പ്രത്യേകതകൾ[തിരുത്തുക]

മൊബൈൽ ബാങ്കിംഗ്, ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നു. പണം പിൻവലിക്കലിനും നിക്ഷേപ ഇടപാടുകൾക്കുമായി ഉപയോക്താക്കൾ ഒരു ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതിന്റെ ആവശ്യമില്ല.

ഇതും കാണുക[തിരുത്തുക]

യോനോ

ഓൺലൈൻ ബാങ്കിംഗ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊബൈൽ_ബാങ്കിംഗ്&oldid=3941375" എന്ന താളിൽനിന്ന് ശേഖരിച്ചത്