മൈൻഡ് മാപ്
ഒരു പ്രധാന ആശയത്തിനു ചുറ്റുമായി അതിനനുബന്ധമായ ആശയങ്ങളും, പ്രവർത്തനങ്ങളും, കുറിപ്പുകളും മറ്റും നിരത്തിയ രൂപരേഖയെയാണ് മൈൻഡ് മാപ് (mind map) എന്നു പറയുന്നത്. ആശയങ്ങൾ വികസിപ്പിക്കുന്നതിനോ, പഠിക്കുന്നതിനോ, ക്രമീകരിക്കുന്നതിനോ, അവതരിപ്പിക്കുന്നതിനോ, തീരുമാനങ്ങൾ എടുക്കുന്നതിനോ ഈ രീതി അവലംബിക്കുന്നു.
രീതി [തിരുത്തുക]
ഇത് സാധാരണ രീതിയിൽ ഒരു ഒറ്റപേജ് ചിത്രം (ഡയഗ്രം) ആയിരിക്കും. ഇതിനു കേന്ദ്രീകൃതമായ ഒരു ആശയം ഉണ്ടായിരിക്കും. അതിന്റെ അനുബന്ധ ആശയങ്ങൾ അതിന്റെ പ്രാധാന്യമനുസരിച്ച് ശാഖകളായോ, എരിയകളായോ, കൂട്ടമായോ തിരിച്ചിട്ടുണ്ടാകും. ആശയങ്ങളെ റേഡിയലായോ ( radial), ചിത്രീകരണ രീതിയിലോ ( graphical), നോൺലീനിയർ രീതിയിലോ (non-linear manner) അവതരിപ്പിക്കുന്നത് നല്ല രീതിയിൽ ഓർമ്മ നിൽക്കാനും, ജോലികളെ കൃത്യമായി ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
ഉപയോഗം [തിരുത്തുക]
ഇത് ആശയങ്ങളെ ഓർത്തുവക്കാനായി പ്രധാനമായും ഉപയോഗിക്കുന്നു.