മൈലമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായപത്തിൽ പാങ്ങോട് -പാലോട് റോഡിലുള്ള ഒരു ഉൾനാടൻ വനപ്രദേശമാണ് മൈലമൂട്. പാലോട് റിസർവോയറിന്റെ കീഴിലാണ് ഈ പ്രദേശം. ജനസാന്ദ്ര കുറഞ്ഞ പ്രദേശമാണിത്. 1939 ൽ വാമനപുരം ആറിനു കുറകെ നിർമ്മിച്ച ഭരതന്നൂരിനേയും പാലോടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലം ഇവിടെ സ്ഥിതിചെയ്യുന്നു. മൈലമൂടിനു സമീപം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നു. ഇവിടെ ഉള്ള ഒരേ ഒരു ക്ഷേത്രമാണ് കോട്ടയപ്പൻകാവ് ക്ഷേത്രം . ഭരതന്നൂരിൽ നിന്നും പാലോടിലേക്കുള്ള യാത്രയിലെ സുമതിയെ കൊന്ന വളവ് ഇവിടെയാണ്.

"https://ml.wikipedia.org/w/index.php?title=മൈലമൂട്&oldid=3941380" എന്ന താളിൽനിന്ന് ശേഖരിച്ചത്