മേരി മക്കില്ലോപ്
| വിശുദ്ധ മദർ മേരി മക്കില്ലോപ് Saint Mary of the Cross |
|
|---|---|
മേരി മക്കില്ലോപ്, 1869 |
|
| ജനനം | 1842 ജനുവരി 15 ഫിറ്റ്സ്രോയ്, വിക്ടോറിയ, ഓസ്ട്രേലിയ |
| മരണം | 1909 ഓഗസ്റ്റ് 8 (പ്രായം 67) നോർത്ത് സിഡ്നി,ഓസ്ട്രേലിയ |
| വണങ്ങുന്നത് | കാത്തലിക് |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | 19 ജനുവരി1995, സിഡ്നി by ജോൺപോൾ മാർപാപ്പ II |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | 17 ഒക്ടോബർ 2010, വത്തിക്കാൻ സിറ്റി by ബനഡിക്ട് മാർപാപ്പ XVI |
| പ്രധാന കപ്പേള | മേരി മക്കില്ലോപ്പ്, നോർത്ത് സിഡ്നി |
| ഓർമ്മത്തിരുന്നാൾ | 8 August |
| മധ്യസ്ഥത | ഓസ്ട്രേലിയ, ബ്രിസ്ബെയ്ൻ, Knights of the Southern Cross |
ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് മദർ മേരി മക്കില്ലോപ് (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് [1] ഓസ്ട്രേലിയായിൽ ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഢനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു.
ഉള്ളടക്കം |
പ്രവർത്തനങ്ങൾ [തിരുത്തുക]
പാവങ്ങളെ സഹായിക്കുകയും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയുമായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം.അതിനുവേണ്ടി 1867 - ൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട് സ്ഥാപിച്ചു.
ജനനം [തിരുത്തുക]
1842 ജനുവരി 15 - ന് ഓസ്ട്രേലിയായിലെ വിക്ടോറിയായിൽ സ്കോട്ടിഷ് കുടിയേറ്റക്കാരുടെ മകളായി ജനിച്ചു.
മരണം [തിരുത്തുക]
1909 ഓഗസ്റ്റ് 8 - ന് ഓസ്ട്രേലിയായിലെ നോർത്ത് സിഡ്നിയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ വച്ച് മരിച്ചു.
അവലംബം [തിരുത്തുക]
- ↑ "Sainthood changes church to St Mary's". Otago Daily Times. 28 September 2010. ശേഖരിച്ചത് 29 September 2010.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- മേരി മക്കില്ലോപ് ഔദ്യോഗിക വെബ്സൈറ്റ്
- സിസ്റ്റേഴ്സ് ഓഫ് സെന്റ്.ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട് ഔദ്യോഗിക വെബ്സൈറ്റ്