മെഹറിൻ തദ്ദേശീയ ഇന്ത്യൻ വർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meherrin
Chief Thomas "Two Feathers" Lewis of the Mehrrin Tribe speaks at a United States Navy function in Norfolk, Virginia in 2008
Total population
900
Regions with significant populations
Virginia, North Carolina
Languages
English, formerly Iroquoian Meherrin
Religion
Christianity, Longhouse Religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Tuscarora Nation, Nottaway Tribe, Coree Indians

നോർത്ത് കരോലിനയിലെ സംസ്ഥാന അംഗീകാരം സിദ്ധിച്ച 8 അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളിലൊന്നാണ് മെഹറിൻ നേഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. നോർത്ത് കരോലിനയിലെ വടക്കുകിഴക്കൻ മേഖലയിലെ നദീ പ്രദേശത്തുള്ള ഗ്രാമ പ്രദേശത്താണ് ഇവർ അധിവസിച്ചു വന്നിരുന്നത്. വിർജീനിയയുടെയും നോർത്ത് കരോലിനയുടെയും അതിർത്തി പ്രദേശമായിരുന്നു ഇത്. 1986 ൽ ഈ വർഗ്ഗക്കാർ സംസ്ഥാന അംഗീകാരം നേടി. മെഹറിൻ ജനങ്ങളുടെ ആകെയുള്ള എണ്ണം ഏകദേശം 900 ജനങ്ങൾക്കു മേലേയാണ്.[1]

ഇറോക്വിയൻ ഭാക്ഷ സംസാരിക്കുന്ന അമേരിക്കൻ ഇന്ത്യൻ വിഭാഗക്കാരാണ് മെഹറിനുകൾ. ചരിത്രപരമായി ഇവർ പതിനെട്ടാം നൂറ്റാണ്ടിൽ ന്യൂയോർക്കു ഭാഗത്തേയ്ക്കു കുടിയേറുകയും ന്യൂയോർക്ക് കേന്ദ്രമായ ഇറോക്യൂസ് കോൺഫെഡറസിയിലുൾപ്പെട്ടതുമായ ടസ്കാറോറാ വർഗ്ഗക്കാരുമായി ഇവർ ബന്ധപ്പെട്ടിരിക്കുന്നു. ആദിമകാലത്ത് ടസ്കാറോറാ ജനങ്ങൾ ഇവരുടെ അയൽ വർഗ്ഗക്കാരായിരുന്നു.[2]

യഥാർത്ഥത്തിൽ വിർജീനിയയിലെ പീഡ്മോണ്ട് മേഖലിയലെ ആദിമവാസികളായിരുന്ന ഇവർ പതിനെട്ടാം നൂറ്റാണ്ടിൽ ആംഗ്ലോ-അമേരിക്കൻ കുടിയേറ്റക്കാരുടെ ആക്രമണം ഭയന്ന് തെക്കൻ മേഖലയിലുള്ള നോർത്ത് കരോലിന പ്രദേശത്ത് എത്തിച്ചേർന്നു. ഭാഷാശാസ്ത്രപരമായി മെഹറിൻ, ടസ്കാറോറാ, നോട്ടോവേ വർഗ്ഗങ്ങൾ പൊതുവായ ഒരു വംശപരമ്പരയിൽനിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഇവർ ഒരേ ഭാഷയോ അതിൻറെ അവാന്തര വിഭാഗത്തൽപ്പെട്ട ഭാഷകളോ ആണ് സംസാരിക്കുന്നത്.

1705 ൽ മെഹറിൻ വർഗ്ഗത്തിനായി ഒരു റിസർവ്വേഷൻ “വെർജീനിയ കോളനി” (വടക്കേ അമേരിക്കയിലെ ആദ്യത്തെ സ്ഥിരമായ ഇംഗ്ലീഷ് കോളനി) “മഹെറിൻ നെക്” പ്രദേശത്ത്  (പിന്നീട് “മാൻലീസ് നെക്ക്” എന്നു പുനർനാമകരണം ചെയ്യപ്പെട്ടു) സ്ഥാപിക്കപ്പെട്ടു. യഥാർത്ഥത്തിൽ ഈ പ്രദേശം വിർജീനിയയും കരോലിനയും തമ്മിൽ അവകാശത്തർക്കം നിലനിന്നിരുന്ന പ്രദേശമായിരുന്നു.  പിന്നീട് ഇത് കരോലിനയുടെ മാത്രം പ്രദേശമായി നിർണ്ണയിക്കപ്പെട്ടു. 1706 ൽ കരോലിന മെഹറിനുകളോട് തങ്ങളുടെ അതിർത്തിയ്ക്കു പുറത്തേയ്ക്കു പോകുവാൻ കല്പിക്കുകയും മെഹറിനുകൾ ഇതിന് കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു. അവരുടെ കൃഷിചെയ്തിരുന്ന വിളകൾ പാകമായി കൊയ്തെടുക്കുന്നതിന് ഏകദേശം ഒരു വർഷത്തോളം സമയം ആവശ്യമായിരുന്നു. മെഹറിനുകൾ വിർജീനിയയോട് സഹായം അഭ്യർത്ഥിച്ചു. തർക്കത്തിൽ വിർജീനിയ മെഹറിനുകളെ ഭാഗത്തു നിലയുറപ്പിക്കുകയും എന്നാൽ 1707 ആഗസ്റ്റ് മാസത്തിൽ കരോലിനയുടെ തോമസ് പൊള്ളോക്കിൻ നേതൃത്വത്തിലുള്ള 60 പേരടങ്ങിയ ഒരു സൈന്യം മെഹറിൻ ടൌൺ ആക്രമിക്കുകയും അവരുടെ കാർഷിക വിളകളും വീടുകളുമുൾപ്പെടെയുള്ള എല്ലാ വസ്തുക്കളും പൂർണ്ണമായി നശിപ്പിക്കുകയും 36 മെഹറിൻ വർഗ്ഗക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു. സെപ്റ്റംബർ മാസത്തിൽ വെർജീനിയൻ നാട്ടുപട മെഹറിൻ ചീഫിനെ സന്ദർശിക്കുകയും തങ്ങളുടെ സംരക്ഷണവും പിന്തുണയും തുടരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിർജീനിയ കൌൺസിൽ പ്രസിഡന്റായിരുന്ന കേണൽ എഡ്മണ്ട് ജെന്നിങ്സ് കരോലിനയുടെ നടപടികളെ നിശിതമായി വിമർശിച്ചുകൊണ്ട് അവിടുത്തെ പ്രധാന ഉദ്യോഗസ്ഥർക്ക് കത്തെഴുതുകയും ചെയ്തു. 1707 ൽ മെഹറിനുകൾ തങ്ങൾ നേരത്തേ അധിവസിച്ചിരുന്നതും ചൊവാനോക്ക് വർഗ്ഗം കയ്യടക്കി വച്ചിരുന്നതുമായ മെഹറിന് നദീമുഖത്തുള്ള പ്രദേശങ്ങളിൽ പുനരധിവാസം നടത്തി.[3]

1711 മുതൽ 1712 വരെയുള്ള കാലഘട്ടത്തിൽ ടുസ്കാറോറാ യുദ്ധവേളയിൽ മെഹനിൻ വർഗ്ഗക്കാർ ടുസ്കാറോറുകളുടെ സഖ്യകക്ഷിയായിരുന്നു. 1717 ൽ മെഹനിനുകൾക്ക് ഒരു റിസർവ്വേഷൻ അനുവദിക്കപ്പെട്ടു. ഇത് ചോവാനോക് നദിയുടെ പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ആധുനിക കോളറെയ്നു സമീപം (ബെർട്ടീ കൌണ്ടിയിൽ) നദി ആൽബെർമാർലെയിൽ പതിക്കുന്നതിന് ഒട്ടും അകലെയല്ലാത്ത പ്രദേശത്തായിരുന്നു. ആസമയത്ത് ഗവർണർ ചാൾസ് ഏഡൻ കരുതിയത് മെഹറിനുകൾക്കു നൽകിയ റിസർവ്വേഷൻ ഭൂമി 10,000 ഏക്കർ ആണെന്നായിരുന്നു. എന്നാൽ സർവ്വേയർ കേണൽ എഡ്വേർഡ് മോസ്‍ലി പിന്നീട് ഈ ഭൂമി 40,000 എക്കറിനു മുകളിലാണെന്നു കണ്ടെത്തി. 1723 ൽ ഈ റിസർവ്വേഷനു മകളിലുള്ള മെഹറിനുകളുടെ അവകാശത്തെ “വിർജീനിയ കോളനി” സ്ഥിരീകരിക്കുകയും സർവ്വാത്മനാ പിന്താങ്ങുകയും ചെയ്തു. മെഹറിനുകളുടെ ഭൂമി നോർത്ത് കരോലിന അന്യായമായി കൈവശപ്പെടുത്തുന്നതിനെ അവർ ശക്തിയായി വിമർശിക്കുകയും ചെയ്തു. ഭൂരിപക്ഷം ടസ്‍കാറോറാ വർഗ്ഗക്കാരും റിസർവ്വേഷൻ വിട്ടു പോയതോടെ മെഹറിൻ വർഗ്ഗക്കാരും കുടിയേറ്റക്കാരും വെവ്വേറെ സമർപ്പിച്ച രണ്ടു പെറ്റീഷനുകൾക്ക് നോർത്ത് കരോലിന അധികൃതർ തീർപ്പു കൽപ്പിച്ചതോടെ മെഹറിൻ റിസർവ്വേഷന്റെ വലിപ്പം അതിയായി ചുരുങ്ങുകയും റിസർവ്വേഷൻ ഭൂമികൾ ഉപയോഗശൂന്യമായ ചോവാനോക്ക് ഫീൽഡുകളിലേയ്ക്കു മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇത് 1726 ലെ നോർത്ത് കരോലിന കോളനിയും മെഹറിനുകളുമായുള്ള ഉടമ്പടിയനുസരിച്ചാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു.[4]

മെഹറിനുകൾ ഒരു പ്രത്യേക സമൂഹമായി 19, 20 നൂറ്റാണ്ടുകളിലും നിലനിന്നു. 1975 ൽ മെഹറിനുകളുടെ അനന്തരഗാമികൾ തങ്ങളുടെ ഗോത്ര സംവിധാനത്തെ ഉടച്ചു വാർക്കുകയും ചീഫ് വയ്ൻ ബ്രൌണിൻറെ നേതൃത്വത്തിൽ അവരുടെ സ്വത്വം വീണ്ടെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. 1986 ൽ സംസ്ഥാന അംഗീകാരം ലഭിക്കുകയും ചെയ്തു. നോർത്ത് കരോലിനയിലെ വിന്റൺ (Winton) ആൺ മെഹറിനുകളുടെ ഗോത്ര സീറ്റ്.  മെഹറിനുകൾ ഇക്കാലത്ത് നോർത്ത് കരോലിനയിലെ ഹെർട്ട്ഫോർഡ് കൌണ്ടിയ്ക്കു ചുറ്റുപാടുമുള്ള മേഖലകളിലാണ് അധിവസിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Brenda Linton and Leslie S. Stewart, "Economic Development Assessment for the Meherrin Tribe"[പ്രവർത്തിക്കാത്ത കണ്ണി], University of North Carolina, Jul 2003. Accessed: October 26, 2009.
  2. Rudes, Blair A. Cowinchahawkon/ Akawęč?á:ka:?: The Meherrin in the Nineteenth Century. Algonquin and Iroquoian Linguistics. 6 (3) p. 32-34. London, Ontario
  3. Meherrin Nation official website. Accessed: October 26, 2009.
  4. Brenda Linton and Leslie S. Stewart, "Economic Development Assessment for the Meherrin Tribe"[പ്രവർത്തിക്കാത്ത കണ്ണി], University of North Carolina, Jul 2003. Accessed: October 26, 2009.